ജോ​ലി​ക്കി​ട​യി​ൽ ഗ്ലാ​സ് പാ​ളി​ക​ൾ ദേ​ഹ​ത്ത് വീ​ണ് ക​ട​യു​ട​മ മ​രി​ച്ചു
Thursday, June 20, 2019 10:50 PM IST
കു​റ്റ്യാ​ടി: ഗ്ലാ​സ് പാ​ളി​ക​ൾ ദേ​ഹ​ത്ത് വീ​ണ് ക​ട​യു​ട​മ മ​രി​ച്ചു. കു​റ്റ്യാ​ടി, തൊ​ട്ടി​ൽ പാ​ലം റോ​ഡി​ലെ വി.​ടി. ഗ്ലാ​സ് മാ​ർ​ട്ട് ഉ​ട​മ ചെ​റി​യ കു​മ്പ​ള​ത്തെ വ​ട​ക്ക​താ​ഴ ജ​മാ​ൽ (50) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ ജം​ഷീ​ർ (29) കാ​ലി​ന്ന് സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​വെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ഗ്ലാ​സ് മാ​ർ​ട്ടി​ന​ക​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്ത ഗ്ലാ​സ് റാ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ന​ത്ത ഭാ​ര​മു​ള്ള ഗ്ലാ​സ് പാ​ളി​ക​ൾ തെ​ന്നി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​ത്തേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​ക​ൻ ജം​ഷീ​റി​ന്‍റെ ദേ​ഹ​ത്തേ​യ്ക്ക് ഗ്ലാ​സ് ചീ​ളു​ക​ൾ തെ​റി​ച്ചു വീ​ഴു​ക​യും കാ​ലി​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ദേ​ഹ​ത്ത് ഗ്ലാ​സ് പാ​ളി​ക​ൾ പ​തി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ജ​മാ​ലി​നെ നാ​ട്ടു​കാ​രും നാ​ദാ​പു​രം ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ർ സ​ർ​വീ​സ് യൂ‍​ണി​റ്റും അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ പ്ര​യ​ത്ന​ത്തി​ന്ന് ശേ​ഷം പു​റ​ത്തെ​ടു​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കു​റ്റ്യാ​ടി ഗ​വ. താ​ലു​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ നി​ന്നും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന്ന് ശേ​ഷം പാ​ലേ​രി പാ​റ​ക്ക​ട​വ് ജു​മ മ​സ്ജി​ൽ ക​ബ​റ​ട​ക്കി.

ഭാ​ര്യ: ഷ​ക്കീ​ല. മ​ക്ക​ൾ: ജം​ഷീ​ർ, ശ്യാ​മി​ൽ, ജ​സ്മ​ൽ, ജ​യ്സ​ൽ, സി​യ ഫാ​ത്തി​മ: മ​രു​മ​ക​ൾ: അ​ഫ്റ. കു​റ്റ്യാ​ടി​യി​ലെ പ​ഴ​യ കാ​ല ക​ച്ച​വ​ട​ക്കാ​ര​നാ​യ വ​ട​ക്ക​താ​ഴ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​നാ​ണ് മ​രി​ച്ച​ട് ജ​മാ​ൽ. ജ​മാ​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​റ്റ്യാ​ടി​യി​ലെ വ്യാ​പാ​രി​ക​ൾ ദുഃ​ഖ സൂ​ച​ക​മാ​യി ക​ട​ക​ൾ അ​ട​ച്ചു.