മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ ഉ​ദ്യാ​ന​ം ഒരുങ്ങുന്നു
Monday, June 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്:​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ കെ​യ​ര്‍ ഹോ​മി​ന് മു​ന്നി​ലാ​യി 50 സെ​ന്‍റ് സ്ഥ​ല​ത്ത് രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി ഉ​ദ്യാ​നം ഒ​രു​ങ്ങു​ന്നു. അ​ര്‍​ബു​ദം,വൃ​ക്ക രോ​ഗം തു​ട​ങ്ങി​യ മാ​ര​ക അ​സു​ഖ​ങ്ങ​ള്‍ പി​ടി​പെ​ട്ട​വ​ര്‍​ക്ക് ആ​ശു​പ​ത്രി വാ​സ​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ല്‍ സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കു​ന്ന ഇ​ട​മെ​ന്ന രീ​തി​യി​ലാ​ണ് കെ​യ​ര്‍​ഹോം ആ​രം​ഭി​ച്ച​ത്.​അ​ണു പ്ര​സ​ര​ണം ഏ​ല്‍​ക്കാ​ത്ത രീ​തി​യി​ല്‍ അ​ത്യാ​ധു​നി​ക ഭ​ക്ഷ​ണ, താ​മ​സ സൗ​ക​ര്യ​ങ്ങ​ള്‍ ആ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ വി​വി​ധ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ​യ​ര്‍ നേ​ച്ച​ര്‍ ആ​ണ് ഉ​ദ്യാ​നം ഒ​രു​ക്കു​ന്ന​ത്.​ആ​മ്പ​ല്‍ കു​ളം, ത​ണ​ല്‍​മ​ര​ങ്ങ​ള്‍ , മ​ര​ച്ചു​വ​ട്ടി​ല്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍ , ന​ട​പ്പാ​ത​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഉ​ദ്യാ​ന​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ മു​ള്ളി​ല്ലാ​ത്ത മു​ള​ക​ള്‍ വച്ചു പി​ടി​പ്പി​ച്ചു.
റം​ബൂ​ട്ടാ​ന്‍ , മാം​ഗോ​സ്റ്റി​ന്‍, പേ​ര​ക്ക, സ​പ്പോ​ര്‍​ട്ട, മാ​വു​ക​ള്‍ തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ള്‍ ന​ട്ടു. ഉ​ദ്യാ​ന വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൃ​ക്ഷ തൈ ​ന​ട്ടു പ്രഫ. ടി.​ശോ​ഭീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. കെ​യ​ര്‍ നേ​ച്ച​ര്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ മ​ജീ​ദ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ഹോ​ളി ക്രോ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, എം​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​ളി​ക്ക​ട​വ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്യാ​മ്പ​സ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.