രാ​ഷ്‌ട്രീയ​ത്തി​ല്‍ അ​ക്ഷ​ര വൈ​രി​ക​ള്‍ നി​റ​യു​ന്ന കാ​ല​ത്ത് സു​ജ​ന​പാ​ല്‍ വേ​റി​ട്ട വ്യ​ക്തി​ത്വം: മു​ല്ല​പ്പ​ള്ളി
Monday, June 24, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: രാഷ്‌ട്രീയ​ത്തി​ലേ​ക്ക് അ​ക്ഷ​ര വൈ​രി​ക​ള്‍ ക​ട​ന്നു വ​രു​ന്ന കാ​ല​ത്ത് അ​ക്ഷ​ര​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ക​യും അ​ത് ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ലും പൊ​തു ജീ​വി​ത​ത്തി​ലും ഏ​റ്റ​വും ന​ല്ല രീ​തി​യി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്ത മ​നു​ഷ്യ​സ്‌​നേ​ഹി​യാ​യ നേ​താ​വാ​യി​രു​ന്നു അ​ഡ്വ. എ ​സു​ജ​ന​പാ​ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.
ഡി​സി​സി രാ​ജീ​വ് ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മു​ന്‍​മ​ന്ത്രി എ.സു​ജ​ന​പാ​ല്‍ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യാ​യി​രു​ന്നു അദ്ദേഹം. ദേ​ശീ​യ പ്ര​സ്ഥാ​ന കാ​ല​ത്ത് നി​സ്വാ​ര്‍​ത്ഥ സേ​വ​നം ചെ​യ്ത കോ​ഴി​ക്കോ​ട​ന്‍ മ​ണ്ണി​ലെ പോ​രാ​ളി​ക​ളു​ടെ പി​ന്തു​ട​ര്‍​ച്ച​കാ​ര​നാ​യി​രു​ന്നു സു​ജ​ന​പാ​ല്‍.
പൊ​തു​ജീ​വി​ത​ത്തി​ന്‍റെ വ​ലി​യ ഭാ​ഗം യാ​ത്ര​ക​ള്‍​ക്കും എ​ഴു​ത്തി​നും ചി​ത്ര​ര​ച​ന​യ്ക്കും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും അ​ദ്ദേ​ഹം നീ​ക്കി​വ​ച്ചു. ഡി‌​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം മു​ല്ല​പ്പ​ള്ളി നി​ര്‍​വഹി​ച്ചു.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി. ​ശ​ങ്ക​ര​ന്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. സു​രേ​ഷ്ബാ​ബു, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​വീ​രാ​ന്‍​കു​ട്ടി, കെ.​സി.അ​ബു,കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, എ​ഐ​സി‌​സി അം​ഗം പി.​വി. ഗം​ഗാ​ധ​ര​ന്‍, ചി​ത്ര​കാ​ര​ന്‍ പോ​ള്‍ ക​ല്ല​നോ​ട്, മു​ന്‍ മ​ന്ത്രി എം.​ടി. പ​ത്മ, കൂ​ടാ​ളി അ​ശോ​ക​ന്‍, കെ. ​രാ​മ​ച​ന്ദ്ര​ന്‍, വി.​എം. ച​ന്ദ്ര​ന്‍, കെ.​പി. ബാ​ബു, എം. ​രാ​ജ​ന്‍, പി. ​മൊ​യ്തീ​ന്‍, കെ.​വി. സു​ബ്ര​ഹ്മ​ണ്യ​ന്‍, ര​വീ​ന്ദ്ര​ന്‍ കോ​ളോ​ത്ത്, ക​ണ്ടി​യി​ല്‍ ഗം​ഗാ​ധ​ര​ന്‍, പി. ​ഉ​ഷാ​ദേ​വി,പ്ര​ഫ. ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.