കാ​ത്ത​്‌ലാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​നഃരാരംഭിക്കണമെന്ന് എംപി
Monday, June 24, 2019 12:22 AM IST
കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ന്‍​ജി​യോ പ്‌​ളാ​സ്റ്റി​ക്കാ​യു​ള്ള സ്റ്റെ​ന്‍റി​ന്‍റെ അ​നു​ബ​ന്ധ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം നി​ര്‍​ത്തി​യ​തു മൂ​ലം അ​ട​ച്ചി​ട്ട കാ​ത്ത​ലാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നാ​യ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ രാ​ഘ​വ​ന്‍ എം​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്കും ക​ത്ത​യ​ച്ചു. സ്റ്റെ​ന്‍റി​ന്‍റെ അ​നു​ബ​ന്ധ വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത വ​ക​യി​ല്‍ നാ​ലു കോ​ടി രൂ​പ കു​ടി​ശി​ക വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജൂ​ണ്‍ മാ​സം 10 മു​ത​ല്‍ ക​മ്പ​നി​ക​ള്‍ വി​ത​ര​ണം പൂ​ര്‍​ണ്ണ​മാ​യും നി​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റോ​ക്ക് പൂ​ര്‍​ണ്ണ​മാ​യും തീ​ര്‍​ന്ന​തി​നാ​ല്‍ കാ​ത്ത​ലാ​ബ് അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങ​ക​യാ​യി​രു​ന്നു​വെ​ന്ന് എംപി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ല്‍ കാ​രു​ണ്യ പ​ദ്ധ​തി പ്ര​കാ​രം 21 കോ​ടി​യും, ആ​ര്‍​എ​സ്ബി​വൈ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ്ര​കാ​രം 27 കോ​ടി രൂ​പ​യു​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ന​ല്‍​കാ​നു​ള്ള​ത്. ഇ​തി​ല്‍ ആ​ര്‍​എ​സ്ബി​വൈ പ​ദ്ധ​തി​യു​ടെ കു​ടി​ശ്ശി​ക​യാ​യ ഒ​മ്പ​തു കോ​ടി​യി​ല്‍ നാ​ലു​കോ​ടി എ​ത്ര​യും​പെ​ട്ടെ​ന്ന് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കാ​രു​ണ്യ​ക്കാ​യി അ​നു​വ​ദി​ച്ച ര​ണ്ടു കോ​ടി അ​ടി​യ​ന്തി​ര​മാ​യി​ന​ല്‍​ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.