വി​ദ്യാ​ഭ്യാ​സ വാ​യ്പ ഉ​ദാ​ര​മാ​ക്ക​ണം: ക​ള​ക്ട​ർ
Tuesday, June 25, 2019 12:40 AM IST
മു​ക്കം: സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ത​ട​സ​മാ​വാ​തി​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വാ​യ്പ കൂ​ടു​ത​ൽ ഉ​ദാ​ര​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എസ്. സാം​ബ​ശി​വ​റാ​വു .
കാ​ര​ശേ​രി ബാ​ങ്ക് പു​തി​യ താ​യി ആ​വി​ഷ്ക്ക​രി​ച്ച പ​ലി​ശ ര​ഹി​ത വി​ദ്യാ​ഭ്യാ​സ വാ​യ്പ​യും പ്ര​തി​ഭാ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​മാ​യി വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ ഏ​ർ​പ്പെ​ടു​ത്തി​യ കാ​ര​ശേ​രി ബാ​ങ്കി​നെ മ​റ്റ് ബാ​ങ്കു​ക​ൾ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡോ. ​പി. ലി​സ ,സി​ദ്ധാ​ർ​ഥ് ,പൂ​ജ കെ​ട്ടി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ബാ​ങ്ക് പ​രി​ധി​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഉ​പ​ഹാ​രം ന​ൽ​കി. സ്കൂൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
എ.​പി. മു​ര​ളീ​ധ​ര​ൻ ക്ലാ​സെ​ടു​ത്തു. അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ഗ​സീ​ബ് ചാ​ലൂ​ളി, സി​യ്യാ​ലി പാ​ലം ത​ല​ക്ക​ൽ, എം.​പി. അ​സൈ​ൻ, ക​ണ്ട​ൻ പ​ട്ട​ർ​ച്ചോ​ല, ജോ​സ്കു​ട്ടി അ​രീ​ക്കാ​ട്ട്, റോ​സ​മ്മ കോ​ഴി​പ്പാ​ടം, ശോ​ഭ കാ​ര​ശേ​രി, ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, യു.​പി. മ​ര​ക്കാ​ർ, ഗ​ഫൂ​ർ മാ​വാ​യി​ൽ, വി​നോ​ദ് പു​ത്ര​ശേ​രി, ഒ. ​സു​മ, ഡെ​ന്നി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.