നാഷണൽ ട്രസ്റ്റ് രജിസ്ട്രേഷൻ: എൻജിഒകളെ ജില്ലാഭരണകൂടം സഹായിക്കും
Tuesday, June 25, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഇ​ത​ര സം​ഘ​ട​ന​ക​ള്‍​ക്ക് നാ​ഷ​ണ​ല്‍ ട്ര​സ്റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​കുമെ​ന്ന് ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​നമു​ണ്ട്. ഇ​വ പ​രി​ഹ​രി​ക്കാ​ൻ അടിയന്തര ന​ട​പ​ടി​സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും സം​ര​ക്ഷ​ണ​വും യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കാൻ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, മെ​ന്‍റ​ല്‍ റി​ട്ടാ​ര്‍​ഡേ​ഷ​ന്‍, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സെ​ബി​ലി​റ്റി എ​ന്നി​വ ബാ​ധി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാൻ ടീ​മു​ക​ള്‍ രൂ​പീ​ക​രി​ക്കും. കൂ​ടു​ത​ല്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളെ നാ​ഷ​ണ​ല്‍ ട്ര​സ്റ്റി​ല്‍ ര​ജി​സ്റ്റര്‍ ചെ​യ്യി​ക്കാ​നും ട്ര​സ്റ്റി​ന് കീ​ഴി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് എ​ത്തി​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് സ്റ്റേ​റ്റ് നോ​ഡ​ല്‍ ഏ​ജ​ന്‍​സി സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​ജേ​ക്ക​ബ് ക്ലാ​സെ​ടു​ത്തു. നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പി. ​സി​ക്ക​ന്ത​ര്‍, മെംബര്‍ ഡോ. ​പി.​ഡി. ബെ​ന്നി, ജി​ല്ലാ​സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ്, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍, ബ​ഡ്‌​സ് സ്‌​കൂ​ള്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.