മ​ണ്ണി​ടി​ച്ചി​ൽ: ആ​റ്റു​പു​റം കോ​ള​നി​യി​ലെ മൂ​ന്നു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാർ​പ്പി​ച്ചു
Tuesday, June 25, 2019 12:41 AM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ ചേ​ന്ന​മം​ഗ​ല്ലൂ​ർ ആ​റ്റു​പു​റം കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ൾ അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ അ​നി​ത​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു.
അ​പ​ക​ടാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നു വീ​ടു​ക​ളി​ലെ​യും കു​ടും​ബ​ങ്ങ​ളെ ചേ​ന്ന​മം​ഗ​ല്ലൂ​ർ ഗ​വ. യു​പി സ്കൂ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​വും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ, താ​ഴെ​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ, കൗ​ൺ​സി​ല​ർ ഷ​ഫീ​ഖ് മാ​ടാ​യി, എ.​എം. നി​സാ​മു​ദ്ദി​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു കോ​ള​നി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്നു വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്.
മ​ണ​യം​പു​റ​ത്ത് സ​ജീ​വ​ൻ, മൂ​ല​ക്ക​ണ്ടി​യി​ൽ ല​ത്തീ​ഫ്, മു​ത്താ​പ്പു​മ്മ​ൽ ബീ​രാ​ൻ എ​ന്നി​വ​രു​ടേ​താ​ണ് വീ​ടു​ക​ൾ.
ഇ​തി​ൽ സ​ജീ​വ​ന്‍റെ വീ​ട് താ​മ​സ യോ​ഗ്യ​മ​ല്ലാ​താ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ സ്ഥ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞി​രു​ന്നു.