ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി
Tuesday, June 25, 2019 12:41 AM IST
കോ​ഴി​ക്കോ​ട്: ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണം ഉ​ട​ൻ പു​ന​സ്ഥാ​പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നോ​ർ​ത്ത്, സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സമരക്കാരെ കോ​ളജ് ക​വാ​ട​ത്തി​നു മു​ന്നിൽ പോ​ലീ​സ് ത​ട​ഞ്ഞു .
ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ജി​തേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശോ​ഭ് കോ​ട്ടു​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം ര​മ​ണി ഭാ​യ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കെ. ​ഷൈ​ബു , ടി. ​മ​ണി, ശോ​ഭ സു​രേ​ന്ദ്ര​ൻ, ഹ​രി​പ്ര​സാ​ദ് രാ​ജ, ര​ജീ​ഷ് വി​രി​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .
തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലു​മാ​യി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി. ഒ​രാ​ഴ്ച​യ്ക്ക​കം പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന ഉ​റ​പ്പു​ല​ഭി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.