ന​മ്പി​കു​ളം ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​: പ്ര​വൃ​ത്തി ഇ​ഴ​യു​ന്നു
Wednesday, June 26, 2019 12:14 AM IST
കൂ​രാ​ച്ചു​ണ്ട്: 1.5 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ച് ടൂ​റി​സം വ​കു​പ്പ് ആ​രം​ഭി​ക്കു​ന്ന ന​മ്പി​കു​ളം ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി ഇ​ഴ​യു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന​പാ​ർ​ക്കിം​ഗി​നു​ള്ള പ്രാ​ഥ​മി​ക പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ടൂ​റി​സം മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​മാ​ണ് ത​ട​സ​മാ​യി മാ​റി​യ​ത്. കൂ​ടാ​തെ വാ​ച്ച് ട​വർ നി​ർ​മാണ​ത്തി​നു​ള്ള സ്ഥ​ല​ത്തെ മ​ണ്ണ് പ​രി​ശോ​ധ​ന​ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും കാ​ല​താ​മ​സ​ത്തി​നി​ട​യാ​ക്കി​യെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ, ഗേ​റ്റ്, വാ​ച്ച് ട​വർ, ക​ഫ്റ്റീ​രി​യ, റെ​യി​ൻ ഷെ​ൽ​ട്ട​റു​ക​ൾ, ലാ​ൻ​ഡ് സ്കേ​പ്പ്, ഇ​രി​പ്പി​ട​ങ്ങ​ൾ, ടി​ക്ക​റ്റ് കൗ​ണ്ട​ർ, ഹാ​ൻ​ഡ്റെ​യി​ൽ, ഫെ​ൻ​സിം​ഗ്, ഓ​ഫീ​സ്, ബ​യോ ടോ​യ് ല​റ്റു​ക​ൾ, അ​നു​ബ​ന്ധ റോ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.

കൂ​രാ​ച്ചു​ണ്ട്, കാ​യ​ണ്ണ, പ​ന​ങ്ങാ​ട്, കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ 1.800 കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും ടാ​റിം​ഗ് ത​ക​ർ​ന്ന​തും ബാ​ക്കി​വ​രു​ന്ന 3.200 കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ലു​മാ​ണ്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ചു ക​ഴി​ഞ്ഞാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്‌ സു​ഖ​ക​ര​മാ​യി എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യും. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഗ​താ​ഗ​ത​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ​പ്ര​ദേ​ശം ഏ​റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റും.

എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ളാ ഇ​ല​ക്ട്രി​ക്ക​ൽ ആൻഡ് അ​ലൈ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ലി​മി​റ്റ​ഡ് ആ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​വ​രു​ന്ന​ത്.