ജി​ല്ല​യി​ല്‍ ഇ-​ആ​പ്ലിക്കേ​ഷ​ന്‍ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കും
Wednesday, June 26, 2019 12:14 AM IST
കോ​ഴി​ക്കോ​ട്: ക​ള​ക്‌​ടറേറ്റി​ലും വി​വി​ധ വ​കു​പ്പു​ക​ളി​ലും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും അ​പേ​ക്ഷ​ക​ളി​ല്‍ തീ​രു​മാ​ന​മാ​വു​ന്ന​തി​നും കാ​ല​താ​മ​സ​മോ ത​ട​സ​മോ ഉ​ണ്ടാ​വ​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു .
ഇ-​ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​മാ​യ ഇ- ​ആ​പ്‌​ളി​ക്കേ​ഷ​ന്‍ കാ​ര്യ​ക്ഷ​മ​മാ​യും സു​താ​ര്യ​വു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
റ​വ​ന്യൂ വ​കു​പ്പി​ലെ മു​ഴു​വ​ന്‍ ഓ​ഫീ​സു​ക​ളും മ​റ്റ് ഓ​ഫീ​സു​ക​ളും ഉ​ള്‍​പ്പ​ടെ 28 ഓ​ഫീ​സു​ക​ളി​ലാ​ണ് ഇ-​ഓ​ഫീ​സ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
നാ​ല് താ​ലൂ​ക്ക്, മു​ഴു​വ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്, ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ്, ഫി​ഷ​റീ​സ്, ഇ​റി​ഗേ​ഷ​ന്‍, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.