മാ​ലി​ന്യ​ങ്ങ​ൾ റോ​ഡ​രി​കി​ൽ ത​ള്ളു​ന്നത് ദുരിതമാകുന്നു
Wednesday, June 26, 2019 12:14 AM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി - ഉ​ള്ളി​യേ​രി പ​ഴ​യ സം​സ്ഥാ​ന പാ​ത​യി​ൽ മു​ളി​യ​ങ്ങ​ലി​നും ചാ​ലി​ക്ക​ര​ക്കു​മി​ട​യി​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ ദുരിത മാകുന്നു.
രാ​ത്രി ഏ​റെ വൈ​കി​യി​ട്ടാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും പൊ​ന്ത​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാലിന്യങ്ങൾ നാ​യ​ക​ളും മ​റ്റും കൊ​ത്തി​വ​ലി​ച്ച് പു​റ​ത്തി​ടു​ക​യും ചീ​ഞ്ഞ് ദു​ർ​ഗ​ന്ധം പ​ര​ക്കു​ക​യും ചെ​യ്യു​ന്നു. മു​ളി​യ​ങ്ങ​ൽ ജി​എ​ൽ​പി സ്കൂ​ൾ, വെ​ള്ളി​യൂ​ർ എ​യു​പി സ്കൂ​ൾ, നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ കാ​ട് മൂ​ടി കി​ട​ക്കു​ന്ന​ത് കാ​ര​ണം ഭീ​ക​രാ​മാ​യ അ​വ​സ്ഥ​യു​മാ​ണ്. ഇ​ഴ​ജീ​വി​ക​ളാ​യ കീ​രി​യും ഉ​ടു​മ്പും മാ​ലി​ന്യ ചാ​ക്കു​ക​ൾ നി​ക്ഷേ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സ​മാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നു പോ​കാ​ൻപോലും ഭയമാണ്.