കേ​ര​ള പ​ഞ്ചാ​യ​ത്ത് എം​പ്ലോയീ​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന​ത​ല മെ​ംബര്‍​ഷി​പ്പ് കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു
Wednesday, June 26, 2019 12:14 AM IST
പേ​രാ​മ്പ്ര: കേ​ര​ള പ​ഞ്ചാ​യ​ത്ത് എം​പ്ലോയീ​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന​ത​ല മെ​ംബര്‍​ഷി​പ്പ് കാമ്പ​യി​ന്‍ കോ​ഴി​ക്കോ​ട് ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു മെ​ംബര്‍​ഷി​പ്പ് ഇ​ന്ദി​ര​യ്ക്ക് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ബ്ദു​ള്‍ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ ചെ​റു​വോ​ട്ട്, ഇ.​ടി. സ​രീ​ഷ്, എ​ന്‍.​പി. വി​ജ​യ​ന്‍, കെ.​കെ. ലീ​ല, കെ​പി​ഇ​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ര്‍. ശ്രീ​കു​മാ​ര്‍, സം​സ്ഥാ​ന സ​മി​തി അം​ഗം കെ. ​ഷ​മി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.