നൈ​ഷി​ക​യു​ടെ ക​ര​ൾമാ​റ്റ ശ​സ്ത്ര​ക്രി​യ ഇ​ന്ന്
Wednesday, June 26, 2019 12:14 AM IST
നാ​ദാ​പു​രം: ക​ര​ൾ രോ​ഗം പി​ടി​പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക്ക് ഇ​ന്ന് ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ. വ​ള​യം പു​ഞ്ച​യി​ലെ ചു​ണ്ട​യി​ൽ വി​നീ​ഷ് - അ​ശ്വി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നൈ​ഷി​ക​യാ​ണ് എ​റ​ണാ​കു​ളം അ​മൃ​താ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം അ​മൃ​താ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഉ​ട​ൻ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നാ​യി​രു​ന്നു വി​ദ​ഗ്ധാ അ​ഭി​പ്രാ​യം. ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കു​മാ​യി നാ​ല്പ​ത് ല​ക്ഷം രൂ​പ വേ​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ജീ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ ക​ണ്ടും കേ​ട്ടും വാ​യി​ച്ചും അ​റി​ഞ്ഞ​വ​രെ​ല്ലാം കു​ഞ്ഞു നൈ​ഷി​ക​യെ കൈ ​പി​ടി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ട് വ​രാ​ൻ രം​ഗ​ത്തു വ​ന്നു. ജീ​വി​ത​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ൽ പെ​ട്ട​വ​ർ ഈ ​യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. നൈ​ഷി​ക​യു​ടെ അ​മ്മ​മ്മ ക​മ​ല യാ​ണ് ക​ര​ൾ പ​കു​ത്ത് ന​ൽ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ. ശ​സ്ത്ര​ക്രി​യ​യ്ക്ക് മാ​ത്രം 18 ല​ക്ഷം രൂ​പ​ചെ​ല​വ് വ​രും. അ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഇ​ട​പെ​ട്ട് പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം കു​ടും​ബ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ ചി​കി​ത്സയ്ക്കാ​യി നാ​ട്ടു​കാ​രും വി​വി​ധ കൂ​ട്ടാ​യ്മ​ക​ളും, ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി കു​ടും​ബ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​പ്പു കൈ​ക​ളു​മാ​യി പ്രാ​ർ​ത്ഥ​ന​യോ​ടെ നി​ൽ​ക്കു​ക​യാ​ണ് വ​ള​യം ഗ്രാ​മ​വും സു​മ​ന​സു​ക​ളും.