ശാ​ന്തി ന​ഗ​ര്‍ കോ​ള​നി​യി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ന്‍ ന​ട​പ​ടി
Wednesday, June 26, 2019 12:14 AM IST
കോ​ഴി​ക്കോ​ട്: നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന വെ​സ്റ്റ്ഹി​ൽ ശാ​ന്തി ന​ഗ​ര്‍ കോ​ള​നി​യി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നം.
ക​റു​ത്ത മ​ലി​ന ജ​ലം പൈ​പ്പി​ലൂ​ടെ എ​ത്തി​യ സ്ഥ​ല​ത്തെ കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച്പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ര​ണ്ടാ​ഴ്ച​യാ​യി തു​ട​ര്‍​ന്നു​വ​ന്ന പൊ​തു കു​ടി​വെ​ള്ള പൈ​പ്പി​ലൂ​ടെ​യു​ള്ള മ​ലി​ന ജ​ലം കോ​ള​നി​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കി​യ അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ര്‍​ന്ന് പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ സം​ര​ക്ഷ​ണ സ​മി​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഈ ​ഭാ​ഗ​ത്തെ 12 കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് ഇ​ന്ന​ലെ സൗ​ജ​ന്യ​മാ​യി സ്റ്റൗ​വ് ന​ല്‍​കി.​സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​യു​ന്ന അ​ങ്ക​ണ​വാ​ടി​ക്ക് ഗ്യാ​സ് ക​ണ​ക്ഷ​നു​ണ്ടെ​ങ്കി​ലും സ്റ്റൗ ​ഇ​ല്ലാ​ത്ത​തി​നെ കു​റി​ച്ച് പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.
കോ​ള​നി​യി​ലെ എ​ല്‍​സി പ്ര​മോ​ട്ട​ര്‍ ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്നും കോ​ള​നി വാ​സി​ക​ള്‍ പ​റ​യു​ന്നു. പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ എ​ത്തി ഇ​ദ്ദേ​ഹം അ​സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു. കോ​ള​നി​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന അ​വ​സ്ഥ​യാ​ണ്. യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മയ ടക്കമുള്ള പ്ര​ശ്ന​ങ്ങ​ളി​ല്‍​പ്പെ​ട്ട കോ​ള​നി​ക്കാ​രെ തീ​ര്‍​ത്തും അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. മ​ഴ​യെ തു​ട​ര്‍​ന്ന് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ല്‍ ക​ട​ല്‍​ഭി​ത്തി പോ​ലു​മി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് നി​ര്‍​മിച്ച ക​ട​ല്‍​ഭി​ത്തി ത​ക​ര്‍​ന്ന​തോ​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​ര​മാ​ല അ​ടി​ച്ച് ക​യ​റു​ക​യാ​ണ്. ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ശു​ചി​മു​റി​യ​ട​ക്കം ഒ​രു വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. കോ​ള​നി​യു​ടെ വ​ട​ക്ക് വ​ശം കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന വ​യ​ല്‍​ഭാ​ഗ​ത്ത് മ​ഴ​യെ തു​ട​ര്‍​ന്ന് കെ​ട്ടി നി​ല്‍​ക്കു​ന്ന മ​ലി​ന​ജ​ല​കെ​ട്ടാ​ണ് മ​റ്റൊ​രു ദു​രി​തം. വെ​ള്ള​ക്കെ​ട്ടി​ല്‍ കൊ​തു​കും പെ​രു​കു​ക​യാ​ണ്. പ​നി ഉ​ള്‍​പ്പെ​ടെ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ ഭീ​ഷ​ണി​യി​ലാ​ണി​വ​ര്‍ . അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പ്ര​ശ്ന പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. കോ​ള​നി​യി​ലെ വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വ​തീ​യു​വാ​ക്ക​ളു​ടെ തൊ​ഴി​ല്‍ ഇ​ല്ലാ​യ്മ​യി​ല്‍ ക്രി​യാ​ത്മ​ക​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ പോ​ലും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യും കോ​ള​നി​ക്കാ​ര്‍​ക്കു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും പോ​ലീ​സ് പെ​ട്രോ​ളിം​ഗ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തു കാ​ര​ണം മ​ദ്യ​ത്തി​ന്‍റ​യും ല​ഹ​രി​യു​ടെ​യും അ​തി​പ്ര​സ​ര​ണം ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​ണ​ന്നും ഇ​തി​ന് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കോ​ള​നി നി​വാ​സി​ക​ൾ​ആ​വ​ശ്യ​പ്പെ​ടു​ന്നു.