ഇ​ല​ന്തു​ക​ട​വ് തു​രു​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ നി​ർ​മിച്ചി​ല്ല
Wednesday, June 26, 2019 12:17 AM IST
തി​രു​വ​മ്പാ​ടി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ർ​ന്ന് ഇ​രു​വഞ്ഞി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ് പു​ല്ലു​രാം​പാ​റ ഇ​ല​ന്തു​ക​ട​വ് തു​രു​ത്ത് പ്ര​ദേ​ശ​ത്തെ നി​വ​സി​ക​ൾ.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ​പ്ര​ദേ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന് നാ​ൽ​പ​തോ​ളം വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ട്ടിരുന്നു . ഇ​വി​ടെ സം​ര​ക്ഷ​ണ​ഭി​ത്തി പുനർ നി​ർ​മി​ക്ക​ണം എ​ന്ന ആ​വി​ശ്യം ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.