ജോ​സ്‌​കോ റ​ബേഴ്സ് ഉ​ട​മ​യു​ടെ വീ​ട്ടി​ലേ​ക്ക് സ​മ​ര​സ​ഹാ​യ സ​മി​തി മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, June 26, 2019 12:17 AM IST
താ​മ​ര​ശേ​രി: ജോ​സ്‌​കോ റ​ബേ​ഴ്സ് തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ഒ​ത്തു​തീ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ട് ഫാ​ക്ട​റി ഉ​ട​മ​യു​ടെ വീ​ട്ടി​ലേ​ക്ക് സ​മ​ര​സ​ഹാ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് ന​ട​ത്തി.
അ​മ്പാ​യ​ത്തോ​ട് നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് വീ​ടി​നു മു​ന്‍​മ്പി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. തൊ​ഴി​ലാ​ളി യു​ണി​യ​ന്‍ രൂ​പീക​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യ് മാ​നേ​ജ്മെ​ന്‍റ് തൊ​ഴി​ലാ​ളി​ക​ളോ​ട് ന​ട​ത്തു​ന്ന ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, പി​രി​ച്ചു​വി​ട​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മേയ് ര​ണ്ട് മു​ത​ല്‍ ജോ​സ്‌​കോ​യ്ക്ക് മു​ന്‍​മ്പി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി വ​രു​ന്ന​ത്. 55 ദി​വ​സം പി​ന്നി​ട്ടി​ട്ടും സ​മ​രം ഒ​ത്ത്തീ​ര്‍​പ്പാ​ക്കാ​ന്‍ ത​യാ​റാ​ത്ത മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര സ​ഹാ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച്ച മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. സി​ഐ​ടി​യു ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് വി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​കെ. അ​പ്പു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ധ​ര​ന്‍ മാ​മ്പ​റ്റ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. പ്രേ​മ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ര്‍.​പി. ഭാ​സ്‌​ക​ര​ന്‍, ടി.​സി. വാ​സു, പി.​പി. കു​ഞ്ഞ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.