ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്‌​പോ​ര്‍​ട്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി
Wednesday, June 26, 2019 12:17 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി. 2, 30000 രൂ​പ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തിയാണ് സ്പോ ർട്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​ത്.
മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളെ വാ​ര്‍​ത്തെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പദ്ധതി‍ ആ​വി​ഷ്‌​ക്ക​രി​ച്ച​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും സ്‌​പോ​ര്‍​ട​സ് കൗ​ണ്‍​സി​ലി​ന് വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ല് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ജ​മ്പിം​ഗ് ബ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 2019-20 വ​ര്‍​ഷം 5 ല​ക്ഷം രൂ​പ സ്‌​പോ​ര്‍​ട്‌​സി​നും ഒ​രു ല​ക്ഷം രൂ​പ ഗെം​യി​സി​നു​മാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന മീ​റ്റി​ലും ദേ​ശീ​യ മീ​റ്റി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​യി​ക താ​ര​ങ്ങ​ള്‍ കാ​ഴ്ച വ​ച്ച​ത്. ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​സി. തോ​മ​സ്, ബേ​ബി ബാ​ബു, വാ​ര്‍​ഡ് മെ​ംബര്‍ ഇ​ന്ദി​രാ ശ്രീ​ധ​ര​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ. റ​ഷീ​ദ്, പ്രി​ന്‍​സി​പ്പൽ്‍ സി​ബി​ച്ച​ന്‍, ഹെ​ഡ് മാ​സ്റ്റ​ര്‍ എം.​എ. എ​ബ്ര​ഹാം, കാ​യി​ക അ​ധ്യാ​പ​ക​ന്‍ വി.​ടി. മി​നീ​ഷ്, കെ.​യു. ബെ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.