ക​ട്ടി​പ്പാ​റ​യി​ല്‍ പ്ര​ള​യ​ ബാ​ധി​ത​ര്‍​ക്ക് വീ​ടു​ക​ള്‍ കൈ​മാ​റി
Wednesday, June 26, 2019 12:17 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ ദു​രി​ത ബാ​ധി​ത​രാ​യ മൂ​ന്ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍​മിച്ച വീ​ടു​ക​ള്‍ കൈ​മാ​റി. ക​ട്ടി​പ്പാ​റ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ, പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി. ​മു​ജീ​ബ് റ​ഹ്‌മാ​ന്‍, ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി. ക​ട്ടി​പ്പാ​റ കെ.​വി. സ​ലിം, കെ.​ടി. ആ​ലി, പി​ലാ​ക്ക​ണ്ടി ക​ല്ല്യാ​ണി എ​ന്നി​വ​ര്‍​ക്കാ​ണ് വീ​ടു​ക​ള്‍ കൈ​മാ​റി​യ​ത്.
വി.​പി. ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.​കെ. അ​ബ്ദു​ല്‍ മ​ജീ​ദ് ക​നി​വ് ഗ്രാ​മം പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, ആ​ര്‍.​സി. സാ​ബി​റ, വാ​ര്‍​ഡ് മെ​ംബര്‍ പി.​സു​ബൈ​ദ, പി.​സി. വ​ത്സ​ല, പ്രേം​ജി ജെ​യിം​സ്, ടി.​കെ. മാ​ധ​വ​ന്‍, എം.​എ.​യൂ​സു​ഫ് ഹാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ദേ​ശ മ​ദ്യ ശേ​ഖ​ര​വു​മാ​യി
ര​ണ്ടു പേ​ര്‍ എ​ക്‌​സൈ​സ് പി​ടി​യി​ല്‍

നാ​ദാ​പു​രം: വി​ദേ​ശ മ​ദ്യ ശേ​ഖ​ര​വു​മാ​യി ര​ണ്ട് പേ​ര്‍ നാ​ദാ​പു​രം എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി മ​ദ്യം കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും,ബൈ​ക്കും ക​സ്റ്റ​ഡി​യി​ല്‍.
തി​നൂ​ര്‍ സ്വ​ദേ​ശി സി​ബി ജോ​സ​ഫ് (49), വ​ള​യം ക​ല്ലു​നി​ര സ്വ​ദേ​ശി പാ​റ​യു​ള്ള പ​റ​മ്പ​ത്ത് ബി​ജു(39) എ​ന്നി​വ​രെ​യാ​ണ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ത​റോ​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.