കോം​ട്ര​സ്റ്റ്: സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മമെന്ന് ബി​ജെ​പി
Wednesday, June 26, 2019 12:17 AM IST
കോ​ഴി​ക്കോ​ട്: കോം​ട്ര​സ്റ്റ് നെ​യ്ത്ത് ഫാ​ക്ട​റി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ന​ട​പ​ടി അ​ട്ടി​മ​റി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ശ്ര​മി​ക്കു​ന്ന​താ​യി ബി​ജെ​പി മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി .​ര​ഘു​നാ​ഥ് ആ​രോ​പി​ച്ചു .കോം​ട്ര​സ്റ്റ് സ​ര്‍​ക്കാ​ര്‍ എ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ന​ട​ത്തി​യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളെ​യും മ​റ്റ് രാ​ഷ്ട്രീ​യ ,സാ​മൂ​ഹി​ക ,സം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള​വ​രെ​യും ഒ​ഴി​വാ​ക്കി മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ് .
ച​ര്‍​ച്ച​യ്ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ലെ ഭൂ​മാ​ഫി​യ​യു​ടെ ദ​ല്ലാ​ളാ​ണെ​ന്നും ര​ഘു​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി .ചെ​റു​വ​ണ്ണൂ​രി​ലെ കൈ​യേറ്റ​ഭൂ​മി വി​ഷ​യ​ത്തി​ല്‍ കൈ​യേ​റ്റ​ക്കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന അ​തേ സം​ഘ​മാ​ണ് കോം​ട്ര​സ്റ്റ് ഭൂ​മി വി​ഷ​യ​ത്തി​ലും വി​ല്ല​ന്‍​മാ​രെ​ന്ന് ര​ഘു​നാ​ഥ് ആ​രോ​പി​ച്ചു. കോം​ട്ര​സ്റ്റ് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ തൊ​ഴി​ലാ​ളി ,രാ​ഷ്ട്രി​യ സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​രെ വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ മു​ഖ്യ​മ​ന്തി തെ​യാറാ​ക​ണം. സ​ര്‍​ക്കാ​റി​ലെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും വ്യ​വ​സാ​യ മ​ന്ത്രി​മാ​രാ​ണ് ഇ​തി​നു ത​ട​സ​മെ​ന്നും ര​ഘു​നാ​ഥ് ആ​രോ​പി​ച്ചു.