റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, June 26, 2019 12:17 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​രാം​പാ​റ -പെ​ന്നാ​ങ്ക​യം റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട് യാ​ത്ര ദു​രി​ത​പൂ​ർ​ണ്ണമായി.
ടാ​റിം​ഗ് ഇ​ള​കി കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡി​ലൂ​ടെ ഇ​പ്പോ​ൾ കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​ണ്. സ്കൂ​ൾ ബ​സു​ക​ള​ട​ക്കും അ​നേ​കം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന്പോ​കു​ന്ന റോ​ഡി​ലാ​ണ് ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ 28ന്

കോ​ട​ഞ്ചേ​രി: പ്ര​ള​യ​ബാ​ധി​ത​ർക്കുള്ള ദു​രി​താ​ശ്വ​സ പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചെന്നാ​രോ​പി​ച്ച്് 28 ന് ​രാ​വി​ലെ 10.30 ന് ​നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജ് ഒ​ഫി​സി​നു ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി അ​റി​യി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, ആ​ഗ​സ്തി പ​ല്ലാ​ട്ട്, ഫ്രാ​ൻ​സീ​സ് ചാ​ലി​ൽ, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, കെ.​എം. പൗ​ലോ​സ്, സി​ബി തു​രു​ത്തി​ക്കാ​ട്ടി​ൽ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ജി​ജി എ​ലി​വാ​ലു​ങ്ക​ൽ, പി.​വി. ര​ഘു ലാ​ൽ, സ​ജീ​ഷ് ഇ​ല​ഞ്ഞി​ക്ക​ൽ,ഷി​ജു കൈ​ത​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.