ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു
Thursday, June 27, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: സി​ൽ​വ​ർ ഹി​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ല​ഹ​രി വി​രു​ദ്ധ ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാഷ്‌ട്ര ല​ഹ​രി വി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു. ല​ഹ​രി​വിരുദ്ധ ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളും പ്രി​ൻ​സി​പ്പൽ ഡോ. ​ഫാ. ബി​ജു ജോ​ണ്‍ വെ​ള്ള​ക്ക​ട കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം. ​അ​ഖി​ല, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ക​ണ്‍​വീ​ന​ർ ബി​നോ​യ് ജോ​സ​ഫ്, പി.​കെ. ശ​ശി​ലാ​ൽ, വി. ​സി​ദ്ധാ​ർ​ത്ഥ​ൻ, അ​തി​ഥി ചാ​റ്റ​ർ​ജി, എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ​സ് ഹ​യ​ർ സ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി കു​ട്ടി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക ലൈ​സ​മ്മ ആ​ന്‍റ​ണി നേ​തൃ​ത്വം ന​ല്കി.

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നൃ​ത്ത ശി​ല്പ്പശാ​ല ന​ട​ത്തി. 18 വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്നു.

ച​ക്കി​ട്ട​പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും റാ​ലി​യും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി പോ​സ്റ്റ​ർ നി​ർ​മാണ മ​ത്സരം, പ്ല​ക്കാ​ർ​ഡ് നി​ർ​മാണം എ​ന്നി​വ ന​ട​ത്തി. തു​ട​ർ​ന്ന് ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ വി.​എം. ഫൈ​സ​ൽ, ആ​ൽ​ഫി​ൻ ബാ​സ്റ്റ്യ​ൻ, കെ.​ജെ ഏ​ലി​യാ​മ്മ, മേ​രി തോ​മ​സ്, നി​യോ​ൾ മ​രി​യ തോ​മ​സ്, മി​നി ആ​ന്‍റോ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.

തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ലോ​ക​ല​ഹ​രി വി​രു​ദ്ധ ദിനം ആചരിച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണം, പ്ര​തി​ജ്ഞ, ല​ഹ​രി​വി​രു​ദ്ധ​സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന പോ​സ്റ്റ​ർ​ര​ച​ന, പ്ര​ദ​ർ​ശ​നം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ ന​ട​ത്തി. കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷെ​നീ​ഷ് അ​ഗ​സ്റ്റി​ൻ ല​ഹ​രി​വി​രു​ദ്ധ​സ​ന്ദേ​ശം ന​ൽ​കി. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ജ​യ് സു​രേ​ഷ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​രു​വ​മ്പാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഫ്ലാ​ഷ് മോ​ബും മൈ​മിം​ഗും ന​ട​ത്തി. ഫാ. ​ഷി​ജു മാ​ത്യു, ഷീ​ബാ​മോ​ൾ ജോ​സ​ഫ്, സി. ​അ​ർ​പി​ത സി​എം​സി, ബ​ർ​ണാ​ഡ് ജോ​സ്, സാ​നി തോ​മ​സ്, ദീ​പ ഡൊ​മി​നി​ക്, കെ.​സി. ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ടി.​പി. ജി​ഷ്ണ, ആ​ദി​ത്യ ബാ​ബു, ഡെ​ലോ​ണി​യ ജോ​സ​ഫ്, ടോം ​ജോ​ർ​ജ്‌, ആ​ൽ​ബി​ൻ ജോ​ണി, അ​ഭി​ലാ​ഷ് ബെ​ന്നി, പി. ​ഏ​യ്ഞ്ച​ൽ ഏ​ലി​യാ​സ്, നീ​തു സി ​ഡെ​നി​ൽ, പി. ​ഡെ​ന്നി, ഡോ​ൺ റോ​ബി, അ​ശ്വ​നി, ആ​ൽ​ബി​ൻ ജോ​ബി എ​ന്നി​വ​ർ ഫ്ലാ​ഷ് മോ​ബി​നും മൈ​മിം​ഗി​നും നേ​തൃ​ത്വം ന​ൽ​കി.

പേ​രാ​മ്പ്ര: ഡി​വൈ​എ​ഫ്‌​ഐ പേ​രാ​മ്പ്ര ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​യു. ര​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​മ​ര​ശേ​രി: പൂ​നൂ​ര്‍ ഗാ​ഥ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പൂ​നൂ​ര്‍ ടൗ​ണി​ല്‍ റാ​ലി ന​ട​ത്തി. എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​സു​ഗു​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പൽ‍ കെ. ​നി​സാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ര്‍ യു.​കെ. ബാ​വ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് തേ​വ​ള്ളി, പി.​എം. സു​ഭാ​ഷ്, സി.​പി.​മു​ഹ​മ്മ​ത്, എം.​കെ.​ഗി​രി​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി: പ​ന്നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ്, ജെ​ആ​ര്‍​സി ല​ഹ​രി വി​രു​ദ്ധ ക്ല​ബ്, ആ​ൻ​ഡി- റാ​ഗിം​ഗ് ക​മ്മ​ിറ്റി എ​ന്നി​വ​യു​ടെ​യും കൊ​ടു​വ​ള്ളി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി-​റാ​ഗിം​ഗ് വി​രു​ദ്ധ പ്ര​തി​ജ്ഞ​യും റാ​ലി​യും ന​ട​ത്തി. കി​ഴ​ക്കോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ ജി. ​മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​വ​ള്ളി എ​സ്‌​ഐ ച​ന്ദ്ര​മോ​ഹ​ന്‍ ല​ഹ​രി-​റാ​ഗിം​ഗ് വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ എം. ​സ​ന്തോ​ഷ് കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. പ്ര​ഭാ​ക​ര​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ശ​ശി​ധ​ര​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ബി​ന്ദു, സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍ ലി​ജി, ശ​ങ്ക​ര​ന്‍, നാ​രാ​യ​ണ​ന്‍, ഹ​രി​ദാ​സ​ന്‍, കെ.​പ്ര​ബി​ത, അ​ശ്വ​തി, ആ​ന്റി റാ​ഗിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍​എ​സ്എ​സ് കോ-ഓർ​ഡി​നേ​റ്റ​ര്‍ യു.​ആ​ര്‍. സ്മി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ​യും ആ​ൽ​ക്ക​ഹോ​ളി​ക് അ​നോ​നി​മി​സി​ന്‍റെേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി. ഷാ​ജു ഉ​പ്പ​ൻ​മാ​ക്ക​ൽ, ബെ​ന്നി ജോ​സ​ഫ്, കെ.​സി. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: കാ​യ​ണ്ണ ജി​യു​പി സ്കൂ​ളി​ൽ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നം വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി.​എം. ശ​ശി​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​ൻ എ.​എ. തോ​മ​സ് ക്ലാസെടുത്തു. കെ.​എം. പ്ര​കാ​ശ​ൻ, സി.​ദേ​വ​രാ​ജ​ൻ, പി.​കെ. രാ​ജു, പി.​കെ. ബി​ന്ദു, കെ.​എം. ന​ജീ​ബ്, ന​ബീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മേ​പ്പ​യ്യൂ​ർ: മേ​പ്പ​യ്യൂ​ർ ജി​വി​എ​ച്ച്എ​സ്എ​സ് വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം എ​ൻ​എ​സ്എ​സ് യൂ​ണിറ്റും മേ​പ്പ​യ്യൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി മേ​പ്പ​യ്യൂ​ർ എ​സ്ഐ എ.​കെ. സ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ആ​ർ. അ​ർ​ച്ച​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. പി. ​സ​ജി ക്ലാ​സ് ന​യി​ച്ചു. പി​ടി​എ അം​ഗം മു​ജീ​ബ് കോ​മ​ത്ത്, കെ. ​സ​ന്തോ​ഷ്‌, അ​നു​ശ്രീ, അ​ഭി​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​മൈ​ത്രീ പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഷ്‌​റ​ഫ്‌ ചി​റ​ക്ക​ര, ശ്രീ​ജേ​ഷ് കു​റ്റ്യാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ്ബി​ന് തു​ട​ക്കം കു​റി​ച്ചു. താ​മ​ര​ശേ​രി കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ്ബ് റി​സോ​ഴ്സ് പേ​ഴ്സ​ൺ പി.​ജെ. ഈ​പ്പ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​ണ്ട​ശാം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ര​ഞ്ജി​നി ഗ്രേ​യ്സ്, ആ​ൻ​സി തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് സ​വാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റാ​ലി​യും ല​ഹ​രി വി​രു​ധ ബോ​ധ​വ​ത്്ക​ര​ണ​വും ന​ട​ത്തി. ദി​നാ ച​ര​ണം ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ളി ജോ​സ​ഫ് ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​സ​ന്ദേ​ശം ന​ൽ​കി. കെ.​കെ. ജെ​യിം​സ്, റോ​യ് അ​ഗ​സ്റ്റി​ൻ, കെ.​സി. എ​ൽ​സ​മ്മ, സാ​ന്ദ്ര മ​രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കു ല​ഹ​രി​വി​രു​ദ്ധ​പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി. പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി കു​ട്ടി​ക​ൾ ടൗ​ണി​ലേ​ക്ക് റാ​ലി ന​ട​ത്തി. ജോ​സ​ഫ് കു​ര്യ​ൻ, മേ​രി വ​ർ​ഗീ​സ്, ആ​ശ ആ​ന്റ​ണി,റി​ൻ​സി ജോ​സ്, നോ​ബി​ൻ കു​ര്യാ​ക്കോ​സ്, വി​നോ​ദ് ജോ​സ്, ക്രി​സ്റ്റീ​ന, ചി​ന്തു രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.