വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധന: യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Wednesday, July 17, 2019 1:02 AM IST
കൂ​രാ​ച്ചു​ണ്ട്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധനയ്​ക്കെ​തിരേ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, മു​ഹ​മ്മ​ദ് ഞാ​റു​മ്മ​ൽ, പി.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പി.​ജെ. പോ​ൾ, സ​ജി ചേ​ലാ​പ​റ​മ്പി​ൽ, വി​ൻ​സി തോ​മ​സ്, ഷാ​ജു കാ​ര​ക്ക​ട, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, ബി​ജു മാ​ണി, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് വെ​ളി​യ​ത്ത്, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, അ​ലി പു​തു​ശ്ശേ​രി, ബേ​ബി തേ​ക്കാ​ന​ത്ത്, അ​രു​ൺ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലൈ​ബ്ര​റിയിൽ അതിക്രമം

നാ​ദാ​പു​രം: വാ​ണി​മേ​ല്‍ താ​വോ​ട്ട് മു​ക്ക് സി ​എ​ച്ച് ലൈ​ബ്ര​റി​‍യിൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രുടെ അതിക്രമം. ലൈബ്രറി ക​മ്മ​ിറ്റി ഭാരവാഹികളുടെ പ​രാ​തി​യി​ല്‍ വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു. മുന്പും നി​ര​വ​ധി ത​വ​ണ ലൈ​ബ്ര​റിയുടെ പൂ​ട്ടു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ഫ​ര്‍​ണി​ച്ച​റു​ക​ൾ ന​ശി​പ്പി​ക്കുകയും ചെയ്തിരുന്നു.
ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ടി​വി ത​ക​ര്‍​ത്തു. പ​തി​നാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ളും കംപ്യൂട്ട​റു​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ഇവിടെ യുണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.