പ​ക്രംത​ളം ചു​രം റോ​ഡ് വി​ക​സ​ന​ം: പ്രാ​ഥ​മി​ക സ​ർ​വേ ന​ട​ത്തി
Wednesday, July 17, 2019 1:02 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി - വ​യ​നാ​ട് പ​ക്രം ത​ളം ചു​രം റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്രാ​ഥ​മി​ക സ​ർ​വേ ന​ട​ത്തി.
ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും രാഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ക്രംത​ള​ം മുതൽ മൂ​ന്നാം കൈ ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് സർവേ നടത്തിയത്.
എ​ട്ട് മു​ത​ൽ 11 വ​രെ മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് 15 മീ​റ്റ​റാക്കും. ഇതിനായി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ൻ നാ​ട്ടു​കാ​ർ ത​യ്യാ​റാ​യി​ട്ടു​ണ്ട്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി അം​ഗം പി.​ജി. ജോ​ർ​ജ് മാ​സ്റ്റ​ർ, കാ​വി​ലുംപാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ്, പി. ​സു​രേ​ന്ദ്ര​ൻ, സി​റാ​ജ്, വി.​പി. സു​രേ​ഷ്, രാ​ജു തോ​ട്ടും ചി​റ, ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, റോ​ണി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.