കെ​എ​സ്്‌യു പ്രവർത്തകർ പാ​ട്ടു​പാ​ടി പ്ര​തി​ഷേ​ധി​ച്ചു
Wednesday, July 17, 2019 1:02 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേഴ്‌​സി​റ്റി കോ​ളജി​ലു​ള്‍​പ്പെ​ടെ നീ​തി​ക്കാ​യ് പോ​രാ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ​എ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ട്ടു​പാ​ടി പ്ര​തി​ഷേ​ധം. വിദ്യാർഥികളുടെ ഇ​ട​വും സ്വാ​ത​ന്ത്ര്യ​വും ക​വ​ര്‍​ന്നെ​ടു​ക്കാ​നും അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ക്കാ​നും എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ​യാ​യിരുന്നു പ്രതിഷേധം.
കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ എ​സ്കെ പൊ​റ്റെ​ക്കാ​ട്ട് പ്ര​തി​മ​യ്ക്ക് സ​മീ​പം തീ​ര്‍​ത്ത പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ത്തു. അ​ര​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട പ​രി​പാ​ടി പോലീ​സ് ഇ​ട​പ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. കെ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. നി​ഹാ​ല്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി. റ​മീ​സ്, വി.​ടി. സൂ​ര​ജ്, സു​ധി​ന്‍ സു​രേ​ഷ് ഷാ​ദി ഷ​ബീ​ബ്, സ​നൂ​ജ് കു​രു​വ​ട്ടൂ​ര്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​പി. രാ​ഗി​ന്‍, ധ​നേ​ഷ് ഭാ​സ്‌​ക​ര്‍, പി.​എം. ഷ​ഹ​ബാ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.