യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Wednesday, July 17, 2019 1:04 AM IST
കോ​ഴി​ക്കോ​ട്: പി​എ​സ് സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ത്തെന്നാരോപിച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ ഒത്തുചേർന്ന പ്രതിഷേധക്കാർ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ല​വും പി​എ​സ് സി ​ചോ​ദ്യ​പേ​പ്പ​റും ക​ത്തി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. ആ​ദം മു​ല്‍​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ ല​ക്ഷോ​പ​ല​ക്ഷം യുവാക്കളെയാ​ണ് സ​ര്‍​ക്കാ​രും എ​സ്എ​ഫ്ഐ​യും വ​ഞ്ചി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തേ​ക്കു​റി​ച്ച് ജു​ഡീഷൽ‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​പി. നൗ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ധ​നീ​ഷ്‌​ലാ​ല്‍, വി.​ടി. നി​ഹാ​ല്‍, ടി. ​ഷ​ഫ്‌​നാ​സ് അ​ലി, സി.​കെ. ജ​ലീ​ല്‍ എന്നിവർ പ്ര​സം​ഗി​ച്ചു.
പ്ര​സാ​ദ് അ​മ്പ​ല​ക്കോ​ത്ത്, ആ​ര്‍. ഷ​ഹി​ന്‍, ഷാ​ജി മു​ണ്ട​ക്ക​ല്‍, വി.​ടി. ഷി​ജു​ലാ​ല്‍, ഭ​വീ​ഷ് ചേ​ള​ന്നൂ​ര്‍, വി.​പി. ദു​ല്‍​ഖി​ഫി​ല്‍, ജി​നീ​ഷ് മാ​ങ്കാ​വ്, വൈ​ശാ​ഖ് ക​ണ്ണോ​റ എന്നിവർ നേ​തൃ​ത്വം ന​ല്‍​കി.