പ​ത്തി​ല​ക്കൂ​ട്ട് പ്രദർശനവും വിൽപ്പനയും തുടങ്ങി
Wednesday, July 17, 2019 1:04 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സ​ര്‍​വോ​ദ​യ​മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്തി​ല​ക്കൂ​ട്ട് പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ്പ​ന​യും ഗാ​ന്ധി​ഗൃ​ഹ​ത്തി​ല്‍ തു​ട​ങ്ങി.
ക​ര്‍​ക്കി​ട​ത്തി​ല്‍ ശ​രീ​ര​ത്തി​നും മ​ന​സി​നും ഉ​ണ​ര്‍​വു​പ​ക​രു​ന്ന പ​ത്തി​ല​ക്കൂ​ട്ടി​ന്‍റെ മ​ഹ​ത്വം പു​തു​ത​ല​മ​റു​യ്ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. ചീ​ര, ചേ​ന്പി​ൻ​താ​ള് , ത​ക​ര, ത​ഴു​താ​മ, നെ​യ്യു​ണ്ണി, കു​ഞ്ഞി​ത്തൂ​വ, ചേ​ന, മ​ത്ത​ന്‍ , കു​മ്പ​ളം, പ​യ​ർ എ​ന്നി​വ​യാ​ണ് പ​ത്തി​ല​ക​ൾ. പ്രാ​ദേ​ശി​ക​ഭേ​ദ​മ​നു​സ​രി​ച്ച് ഇ​വ​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കാ​റു​ണ്ട്. ക​ർ​ക്കി​ട​ക​ത്തി​ൽ ഇ​വ ക​ഴി​ക്കു​ന്ന​ത് പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ണെ​ന്നാ​ണ് വി​ശ്വാ​സം. പ​ത്തി​ല​ക​ള്‍ കാ​ണാ​നും പ്രത്യേക തകൾ മ​ന​സി​ലാ​ക്കാ​നും വാ​ങ്ങാ​നു​ം മേ​ള​യി​ൽ അവസരമുണ്ട്.
ഇ​ട​വ​പ്പാ​തി​യി​ല്‍ തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യി​ല്‍ ചെ​ടി​ക​ളി​ലെ വി​ഷാം​ശം നീ​ങ്ങി ശു​ദ്ധ​മാ​വും. ഇ​ട​വ​പ്പാ​തി​യോ​ടെ​യാ​ണ് മ​ണ്ണി​ലു​ള്ള ക​ള​ക​ളു​ടെ വി​ത്തു​ക​ള്‍ മു​ള​യ്ക്കു​ന്ന​ത്. ഇ​വ ക​ര്‍​ക്കി​ട​ക​മാ​വു​മ്പോ​ഴേ​ക്കും ത​ളി​ര്‍​ത്ത് ഇ​ല​ക​ള്‍ നു​ള്ളി​യെ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലാ​വും. ഇ​ത്ത​ര​ത്തി​ല്‍ ശേ​ഖ​രി​ച്ച​വ​യാ​ണ് മേ​ള​യി​ലെ പ​ത്തി​ല​ക​ള്‍.
രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം. 20ന് ​സ​മാ​പി​ക്കും. 20 രൂ​പ​യാ​ണ് പ​ത്തി​ല​ക്കൂ​ട്ടി​ന് വി​ല. പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി പി.​വാ​സു നി​ര്‍​വ​ഹി​ച്ചു. സ​ര്‍​വോ​ദ​യ​മ​ണ്ഡ​ലം സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ജെ.​ജ​യ​പ്ര​കാ​ശ​ന്‍ പ​ത്തി​ല​ക്കൂ​ട്ട് ഏ​റ്റു​വാ​ങ്ങി വി​ൽ​പ്പ​ന​യ്ക്കു തു​ട ക്കം ​കു​റി​ച്ചു. ജി​ല്ലാ സ​ര്‍​വോ​ദ​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വാ​സു​വി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി വി​ല്‍​പ്പന​യു​ടെ തു​ട​ക്കം കു​റി​ച്ചു. പി.​ശി​വാ​ന​ന്ദ​ന്‍, സി​പി​ഐ പൂ​നൂ​ര്‍, വി.​ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.