നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തും
Wednesday, July 17, 2019 1:04 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ (എ​ച്ച്ഡി​എ​സ്) ന്യാ​യ​വി​ല ഷോ​പ്പി​ല്‍ നി​ന്ന് 9,07,000 രൂ​പ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തു പ​രി​ഗ​ണ​ന​യി​ൽ.
മോ​ഷ​ണം ന​ട​ന്ന ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ട​ന്‍റ്, ബി​ല്‍ ക​ള​ക്ട​ര്‍, സീ​നി​യ​ര്‍ ഫാ​ര്‍​മ​സി​സ്റ്റ് എ​ന്നി​വ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും മോ​ഷ​ണ​ത്തക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് നു​ണ​പ​രി​ശോ​ധ​ന പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​സ്പ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഈ ​ജീ​വ​ന​ക്കാ​ർ അ​ടു​ത്തി​ടെ ന‌​ട​ത്തി​യ പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
ഈ ​മാ​സം നാ​ലി​നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന പാ​സ് വി​ല്‍​ക്കു​ന്ന കൗ​ണ്ട​റി​ന് സ​മീ​പ​മു​ള്ള അ​ട​ച്ചു​റ​പ്പു​ള്ള ഓ​ഫീ​സി​ല്‍ നി​ന്നാ​ണ് തു​ക ന​ഷ്ട​പ്പെ​ട്ട​ത്. 24 മ​ണി​ക്കൂ​റും ഷോ​പ്പി​ന് സ​മീ​പം ആ​ളു​ക​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. ഇതിനാൽ പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍​ക്ക് ഷോ​പ്പി​ന​ക​ത്ത് ക​യ​റി പ​ണം മോ​ഷ്ടി​ക്കാ​നാ​കില്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും പു​റ​ത്തു​നി​ന്ന് ആ​ളെ​ത്തി​യ​തി​ന്‍റെ ല​ക്ഷ​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. 500, 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട​ത്. നൂ​റി​ന്‍റെ​യും അ​മ്പ​തി​ന്‍റെ​യും മ​റ്റും നോ​ട്ടു​ക​ളും ലോ​ക്ക​റി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന 3000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.
സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള​വി​ൽ​പ്പ​ന ന​ട​ത്തു​ന്പോ​ൾ അ​ഡ്വാ​ന്‍​സ് തു​ക ഈ​ടാ​ക്കാ​റു​ണ്ട്. ഒ​ന്നി​ല​ധി​കം ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​യി അ​നു​യോ​ജ്യ​മാ​യ​തെ​ടു​ത്ത് ശേ​ഷി​ക്കു​ന്ന​തു തി​രി​ച്ചേ​ല്‍​പ്പി​ക്കു​മ്പോ​ള്‍ പ​ണം മ​ട​ക്കി കൊ​ടു​ക്കും. ഇ​തി​നാ​ൽ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞേ ഷോ​പ്പി​ലെ പ​ണം ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്കാ​റു​ള്ളു. അ​തു​വ​രെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കുകയാ​ണ് പ​തി​വ്.