സൈ​ക്കി​ള്‍ സ്‌​മൈ​ല്‍ ചാ​രി​റ്റി പ്രോ​ഗ്രാം സംഘടിപ്പിക്കും
Wednesday, July 17, 2019 1:04 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന സൈ​ക്കി​ള്‍ ബ്രി​ഗേ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഗ്രീ​ന്‍ കെ​യ​ര്‍ മി​ഷ​ന്‍ ഗ്രാ​ന്‍റ് സൈ​ക്കി​ള്‍ ചാ​ല​ഞ്ചും സം​യു​ക്ത​മാ​യി 19 മു​ത​ല്‍ 26 വ​രെ കാ​ലി​ക്ക​ട്ട് സൈ​ക്കി​ള്‍ കാ​ര്‍​ണി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം എ​ന്‍​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്‌​കൂ​ളു​ക​ള്‍ വ​ഴി സൈ​ക്കി​ള്‍ സ്‌​മൈ​ല്‍ ചാ​രി​റ്റി പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കും. സൈ​ക്കി​ള്‍ ഒ​രു സ്വ​പ്ന​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി സൈ​ക്കി​ള്‍ നൽകുന്ന പ​ദ്ധ​തി​യാ​ണി​ത്.
പു​തി​യ സൈ​ക്കി​ളു​ക​ള്‍, പു​ന​രു​പ​യോ​ഗ​ത്തി​ന് സാ​ധ്യ​മാ​യ പ​ഴ​യ സൈ​ക്കി​ള്‍ എ​ന്നി​വ ക​ലാ​ല​യ​ങ്ങ​ള്‍ വ​ഴി ശേ​ഖ​രി​ക്കു​ം. 24 മു​ത​ല്‍ 26 വ​രെ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സൈ​ക്കി​ള്‍ ക്ലി​നി​ക്കിൽ റി​പ്പ​യ​ര്‍ ചെ​യ്ത് ആ​വ​ശ്യ​ക്കാ​ർക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കും. പു​ന​രു​പ​യോ​ഗ​ത്തി​ന് സാ​ധി​ക്കാ​ത്ത സൈ​ക്കി​ളു​ക​ള്‍ കേ​ര​ള സ്‌​ക്രാ​പ്പ് ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​ക്ക് ന​ല്‍​കി അ​ത് വ​ഴി ല​ഭി​ക്കു​ന്ന പ​ണം സൈ​ക്കി​ള്‍ ചാ​രി​റ്റി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്.
ക​ലാ​ല​യ​ങ്ങ​ള്‍, ക്ല​ബ്ബു​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​വ​ര്‍​ക്കെ​ല്ലാം ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. സൈ​ക്കി​ള്‍ റി​പ്പ​യ​ര്‍ അ​റി​യു​ന്ന​വ​ര്‍​ക്കും പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​ങ്കെ​ടു​ക്കാം. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും. ഫോൺ- 9544900129/9544036633.