ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചിട്ട ലോ​റി പി​ടി​കൂ​ടി
Wednesday, July 17, 2019 1:04 AM IST
താ​മ​ര​ശേ​രി: വൈ​ത്തി​രി​യി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് നി​ര്‍​ത്താ​തെ പോ​യ ലോ​റി താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വച്ച് പോ​ലീ​സ് പി​ടി​കൂ​ടി. മ​ഹാ​രാ​ഷ്‌്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​യാ​ണ് അ​ടി​വാ​രം ഔ​ട്ട്പോ​സ്റ്റി​ലെ എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​പ്പി​ലി​ത്തോ​ട് വ​ച്ച് പി​ടി​കൂ​ടി​യ​ത്.
അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രിക്കേ​റ്റ വെ​ള്ളി​മാ​ട്കു​ന്ന് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ല​മി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​ദേ​ശ മ​ദ്യ​വു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി ത​ളി​പ്പു​ഴ​യി​ല്‍ വ​ച്ചാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​​ച്ച​ത്.
നാ​ട്ടു​കാ​ര്‍ വി​വ​രം വൈ​ത്തി​രി പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. താ​മ​ര​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ ലോ​റി വൈ​ത്തി​രി പോ​ലീ​സിനു കൈമാറി.