പൈ​പ്പ് ലൈ​നി​ടാൻ 74 ല​ക്ഷത്തിന്‍റെ ഭ​ര​ണാ​നു​മ​തി
Wednesday, July 17, 2019 1:04 AM IST
കോ​ഴി​ക്കോ​ട്: ജൈ​ക്ക പ​ദ്ധ​തി​യി​ല്‍ തൊ​ണ്ട​യാ​ടി​നും രാ​മ​നാ​ട്ടു​ക​ര​യ്ക്കും ഇ​ട​യി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ പൈ​പ്പി​ടു​ന്ന​തി​ന് 74 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭിച്ചതായി പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ അ​റി​യി​ച്ചു.
നാ​ഷ​ണ​ല്‍ ഹൈ​വേ 66 ബൈ​പാസി​ല്‍ റോ​ഡ് ക​ട്ടിം​ഗ് ഒ​ഴി​വാ​ക്കി ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ ഇ​ടു​ന്ന​തി​ന് ജാ​ക്ക് ആ​ൻ​ഡ് പു​ഷ് രീ​തി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​റോ​ഡ് ആ​റ് വ​രി​പാ​ത​യാ​ക്കു​വാ​ന്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​ക്ക​ഴി​ഞ്ഞാ​ല്‍ പൈ​പ്പ് ലൈ​ന്‍ ഇ​ട​ാൻ അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ം. അതിനാലാണ് ​വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ചത്. ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ ശ്രീ​റാം ഇ​പി​സിഎ​ല്ലാ​ണ് ക​രാ​ര്‍ എ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ എ​ച്ച്ഡി​ഡി മെ​ത്തേ​ഡി​ല്‍ പൈ​പ്പ് ലൈ​ന്‍ ഇ​ടു​ന്ന​തു ക​രാ​റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ല. ജൈ​ക്ക​യു​ടെ ജ​ന​റ​ല്‍ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക വ​ര്‍​ക്കാ​യി ഈ ​പ്ര​വൃ​ത്തി ന​ട​ത്താനാണ് തീരുമാനം. പ​ദ്ധ​തി പെ​ട്ടെ​ന്ന് പൂ​ര്‍​ത്തീ​ക​രി​ച്ച് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാൻ ഭ​ര​ണാ​നു​മ​തി വഴിയൊരുക്കുമെന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.