പ്ര​ള​യ​കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​നം ന​ടത്തി​യ സം​ഘ​ട​ന​ക​ളേ​യും വ്യ​ക്തി​ക​ളേ​യും ആ​ദ​രി​ച്ചു
Wednesday, July 17, 2019 1:05 AM IST
താ​മ​ര​ശേ​രി: ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ മ​ങ്കു​ഴി​ക്ക​രി ഫൗ​ണ്ടേ​ഷ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റും ന​മ്മു​ടെ സ്വ​ന്തം കു​ട്ട​നാ​ട് വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ​യും ചേ​ര്‍​ന്ന് ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്തും അ​തി​നു​ശേ​ഷ​വും കു​ട്ട​നാ​ട്ടി​ല്‍ സാ​ഹ​സി​ക​മാ​യി ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ദു​രി​ത​ത്തി​ല്‍ അ​ക​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​യി മാ​റു​ക​യും ചെ​യ്ത വി​വി​ധ സം​ഘ​ട​ന​ക​ളേ​യും വ്യ​ക്തി​ക​ളേ​യും ആ​ദ​രി​ച്ചു. ച​മ്പ​ക്കു​ളം അ​ക്വാ​ബ്ലി​സ് ഹെ​റി​റ്റേ​ജ് റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​ത്യു പ​ഞ്ഞി​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ മാ​ര്‍​ട്ടി​ന്‍ തോ​മ​സ് അ​ഞ്ചി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ജോ​യ് വ​ര്‍​ഗീ​സ് മ​ങ്കു​ഴി​ക്ക​രി വി​ത​ര​ണം ചെ​യ്തു. മേ​ഴ്‌​സി തോ​മ​സ് മു​ണ്ട​ക​ത്തി​ല്‍ , ഏ​ലി​യാ​മ്മ തോ​മ​സ്അ​ഞ്ചി​ല്‍ , കു​ഞ്ഞ​ച്ച​ന്‍ അ​ഞ്ചി​ല്‍ എ​ന്നി​വ​ര്‍ ട്രോ​ഫി​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു. കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ ടി.​ഐ. വി​ജ​യ​സേ​ന​ൻ ഏ​റ്റു​വാ​ങ്ങി. ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​എ​ബ്ര​ഹാം കാ​ടാ​ത്തു​കു​ളം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​ള്‍ ഇ​ന്ത്യ ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് തോ​മ​സ്, കു​ട്ട​നാ​ട് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​ജി. മോ​ഹ​ന​ന്‍ പി​ള്ള, കി​സാ​ന്‍ വെ​ല്‍​ഫെ​യ​ര്‍ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ.​കെ. ച​ന്ദ്ര​ന്‍ , കു​ട്ട​നാ​ട് പ്ര​വാ​സി ചാ​രി​റ്റ​ബി​ല്‍ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി ചാ​ക്ക​പ്പ​ന്‍ ആ​ന്‍റ​ണി, അ​ക്വാ​ബ്ലി​സ് ഹെ​റി​റ്റേ​ജ് റി​സോ​ര്‍​ട്ട് സി​എം​ഡി ഗി​രി​ജ പി​ള്ള, ദേ​വ​സ്യ, റോ​ബി​ന്‍ , ജി​ജി​മോ​ന്‍ പൂ​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.