അ‌​ടി​യ​ന്തര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ൽ ഇ​റ​ങ്ങി​പ്പോ​ക്ക്
Thursday, July 18, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ്, ബി​ജെ​പി പ്ര​തി​ഷേ​ധം. യു​ഡി​എ​ഫും ബി​ജെ​പി​യും കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു.
തു​ട​ർ​ന്ന് രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി. കോ​ൺ​ഗ്ര​സി​ലെ പി.​എം.​നി​യാ​സും ബി​ജെ​പി​യി​ലെ ന​വ്യാ ഹ​രി​ദാ​സു​മാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. കാ​ന്പ​സു​ക​ളി​ലെ അ​ക്ര​മ​രാ​ഷ്ട്രീ​യം അ​നു​വ​ദി​ക്കാ​നാ​കി​ല്ല. അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തിരേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നി​യാ​സി​ന്‍റെ ആ​വ​ശ്യം. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​റു​ടേ​ത​ട​ക്കം വ്യാ​ജ​സീ​ലും ഒ​രു പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​യി​രു​ന്നു ന​വ്യ​യു​ടെ ആ​വ​ശ്യം. ഇ​തു​ര​ണ്ടും അം​ഗീ​ക​രി​ക്കാ​നി​ല്ലെ​ന്ന് മേ​യ​ർ തീ​ർ​ത്തു​പ​റ​ഞ്ഞ​തോ​ടെ യു​ഡി​എ​ഫ്-​ബി​ജെ​പി അം​ഗ​ങ്ങ​ൾ ഒ​രു​വ​ശ​ത്തും ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ മ​റു​വ​ശ​ത്തു​മാ​യി പോ​ർ​വി​ളി​ക​ൾ മു​ഴ​ങ്ങി.
എ​ല്ലാ പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ൽ ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന് മേ​യ​ർ വി​ശ​ദീ​ക​രി​ച്ചു. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കു​പോ​ലും ര​ക്ഷ​യി​ല്ലെ​ങ്കി​ൽ പി​ന്നെ ആ​ർ​ക്കു ര​ക്ഷ​യു​ണ്ടാ​കു​മെ​ന്ന്പി.​എം.​നി​യാ​സ് പ​റ​ഞ്ഞു​തീ​ർ​ന്ന​യു​ട​ൻ ഭ​ര​ണ​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റു. വി​ഷ​യ​ത്തി​ൽ ഇ​നി ച​ർ​ച്ച​യി​ല്ലെ​ന്ന് മേ​യ​ർ തീ​ർ​ത്തു​പ​റ​ഞ്ഞ​തോ​ടെ"​അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്കു​ക'​തു​ട​ങ്ങിയ മു​ദ്രാ​വാ​ക്യ​വു​മാ​യി ഒ.​ശ​ര​ണ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. തു​ട​ർ​ന്ന് ഇ​വ​ർ പു​റ​ത്തേ​ക്ക് പോ​ക​വെ, ഡ​സ്ക്കി​ല​ടി​ച്ച് ഭ​ര​ണ​പ​ക്ഷം ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ചു. ബി​ജെ​പി കൗ​ൺ​സി​ൽ പാ​ർ​ട്ടി നേ​താ​വ് ന​ന്പി​ടി നാ​രാ​യ​ണ​നു​മാ​യി​ട്ടാ​യി​രു​ന്നു പി​ന്നീ​ട് ഇ​തേ വി​ഷ​യ​ത്തി​ൽ വാ​ക്കേ​റ്റം. മി​നി​ട്ടു​ക​ൾ​ക്ക​കം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ തി​രി​ച്ചെ​ത്തി. കൂ​ക്കി​വി​ളി​ക​ളോ​ടെ അ​വ​രെ ഭ​ര​ണ​പ​ക്ഷം വ​ര​വേ​ൽ​ക്ക​വെ കൈ​ചൂ​ണ്ടി "മി​ണ്ടാ​തി​രി​ക്ക​ടാ'​എ​ന്ന് നി​യാ​സ് ആ​ക്രോ​ശി​ച്ചു. തു​ട​ർ​ന്ന് ഭ​ര​ണ​പ​ക്ഷ​ത്തെ എം​പി.​സു​രേ​ഷും, നി​യാ​സും നേ​ർ​ക്കു​നേ​ർ​നി​ന്ന് പോ​ർ​വി​ളി നടത്തി.
ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് തൃ​ശൂ​രി​ലെ ആ​യു​ർ​ധാ​ര​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ന​ന്പി​ടി നാ​രാ​യ​ണ​ൻ ശ്ര​ദ്ധ​ക്ഷ​ണി​ച്ചു. പ​രി​ശോ​ധ​ന​ ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് മേ​യ​ർ മ​റു​പ​ടി ന​ൽ​കി. പൈ​പ്പു​ക​ൾ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന വി​ഷ​യ​ത്തി​ൽ വി.​ടി.​സ​ത്യ​നും, വി​വാ​രാ​വ​കാ​ശ നി​യ​മ അ​പേ​ക്ഷ​ക​ളി​ൽ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് സി.​അ​ബ്ദു​റ​ഹ്മാ​നും, മ​റ്റു​വി​ഷ​യ​ങ്ങ​ളി​ൽ കെ.​ടി.​സു​ഷാ​ജ്, കെ.​സി.​ശോ​ഭി​ത എ​ന്നി​വ​രും ശ്ര​ദ്ധ​ക്ഷ​ണി​ച്ചു.
2019 മാ​ർ​ച്ചോ​ടെ കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പുഃ​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ലെ കെ.​ടി.​ബീ​രാ​ൻ​കോ​യ​യും, വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി നി​ര​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ഷാ​ദേ​വി ടീ​ച്ച​റും അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ങ്ങ​ൾ വോ​ട്ടി​നി​ട്ട് ത​ള്ളി.