റോ​ഡ​രി​കി​ല്‍ കൂട്ടിയിട്ട മാ​ലി​ന്യ​ം വി​ല്ലേ​ജ് ഓ​ഫീ​സ് ക​വാ​ട​ത്തി​ല്‍ തള്ളി
Thursday, July 18, 2019 12:21 AM IST
പേ​രാ​മ്പ്ര : കൂ​ത്താ​ളി​യി​ല്‍ പാ​ത​യോ​ര​ത്ത് കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ള്‍ അ​ര്‍​ധ​രാ​ത്രി വി​ല്ലേ​ജ് ഓ​ഫീ​സ് ക​വാ​ട​ത്തി​ല്‍ വ​ലി​ച്ചി​ട്ടു. അ​ങ്ങാ​ടി ശു​ചീ​ക​രി​ച്ച​പ്പോ​ള്‍ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ം‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മ​തി​ലി​നോ​ട് ചേ​ര്‍​ന്ന് ചാ​ക്കു​ക​ളി​ലാ​ക്കി കൂ​ട്ടി​യി​ട്ടി​രു​ന്നു. ഇതാണ് കവാടത്തിലേക്ക് എ​ടു​ത്തി​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ള്‍ അ​ക​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തി​ലു​ള്ള നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ക​രു​തു​ന്നു. പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മാ​ലി​ന്യം പ​ഴ​യ സ്ഥാ​ന​ത്തേ​ക്ക് മാറ്റിയ ശേ​ഷ​മാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.