ഫ​യ​ർ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Thursday, July 18, 2019 12:22 AM IST
കു​രാ​ച്ചു​ണ്ട്: ദി​വ​സേ​ന നൂ​റു​ക്ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എത്തുന്ന ക​ക്ക​യം മേ​ഖ​ല​യി​ൽ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ച്ച് പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഫ​യ​ർ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​ക്ക​യം യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ദ​ർ​ശ​ക​ർ ക​രി​യാ​ത്തും​പാ​റ​യി​ലെ റി​സ​ർ​വോ​യ​റി​ലും പു​ഴ​യി​ലും കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ 30 കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള പേ​രാ​മ്പ്ര​യി​ൽ നി​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​യ​ർ ഫോ​ഴ്സ് എ​ത്തു​ന്ന​ത്.
അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ലി​ത് ഏ​റെ പ്ര​യാ​സ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ംബ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ബേ​ബി തേ​ക്കാ​ന​ത്ത്, റി​ഷാ​ദ്, വ​രു​ൺ ചി​റ​പ്പു​റം, നി​സാം ക​ക്ക​യം, അ​ല​ൻ വെ​ളി​യം​കു​ളം, ജോ​വി​ൻ മ​രു​തോ​ലി, അ​മ​ൽ​ജി​ത്ത് തേ​ക്കാ​ന​ത്ത്, നി​പി​ൻ ഐ​കു​ള​മ്പി​ൽ, ലി​യോ രാ​ജു, ബി​ഥോ​വ​ൻ അ​റ​യ്‌​ക്ക​ൽ, ഐ​ബ​ൽ ക​ട്ടി​ക്കാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.