കൊ​ടു​വ​ള്ളി​യി​ല്‍ ച​ര​ക്കു ലോ​റി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ ഇ​ടി​ച്ചു
Thursday, July 18, 2019 12:22 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി​യി​ല്‍ ച​ര​ക്കു ലോ​റി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞു. വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി ഇ​തേ ബ​സി​ലും എ​തി​രെ വ​ന്ന ബ​സി​ലും ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
സൗ​ത്ത് കൊ​ടു​വ​ള്ളി അ​ങ്ങാ​ടി​യി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​ഭ​വം. ബ​സു​ക​ളി​ല്‍ ഇ​ടി​ച്ച ലോ​റി​യു​ടെ കാ​ബി​ന്‍ റോ​ഡി​ലേ​ക്ക് വീ​ണു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ടു​വ​ള്ളി പോ​ലീ​സെ​ത്തെ​ത്തിയാണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.