റാ​ഗിം​ഗ് വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
Thursday, July 18, 2019 12:22 AM IST
താ​മ​ര​ശേ​രി: ബാ​ലു​ശേ​രി ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെയും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വ്വീ​സ് അ​ഥോ​റി​റ്റി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​നൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ റാ​ഗിം​ഗ് വി​രു​ദ്ധ ബോ​ധ​വ​ത്കര​ണം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ഇ.​വി. അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വ്വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും ജ​ഡ്ജി​യു​മാ​യ എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ക്ലാ​സിന് നേ​തൃ​ത്വം ന​ല്‍​കി.

കോട്ടമുഴി പാ​ലം
അ​പ​ക​ട​ത്തി​ൽ

മു​ക്കം: മു​പ്പ​ത്ത​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കൊ​ടി​യ​ത്തൂ​ർ മു​ക്കം റോ​ഡി​ൽ കൊ​ടി​യ​ത്തൂ​രി​നെ​യും ക​ക്കാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കോ​ട്ട​മു​ഴി പാ​ല​മാ​ണ് അ​ടി​ത്ത​റ​യൂ​ടെ ക​രി​ങ്ക​ല്ലു​ക​ൾ ത​ക​ർ​ന്ന് ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ​ത്. പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റും അ​ട​ർ​ന്നു വീ​ണു ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് പു​റ​ത്ത് വ​ന്ന നി​ല​യി​ലാ​ണ്.
ര​ണ്ട് വ​ർ​ഷം മു​മ്പ് 4.95 കോ​ടി രൂ​പ ചെല​വ​ഴി​ച്ച്ന​വീ​ക​രി​ച്ച റോ​ഡി​ലാ​ണ് ​പാ​ലം. ദി​വ​സേ​ന ചെ​റു​തും വ​ലു​തു​മാ​യ നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഈ ​പാ​ലം വ​ഴി​ക​ട​ന്നു​പോ​കു​ന്നു​ണ്ട്. പാ​ലം പു​തു​ക്കിപ്പ​ണി​തി​ട്ടില്ലെ​ങ്കി​ൽ വൻ ദു​ര​ന്ത​ത്തിനു സാധ്യതയുണ്ട്.