പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ല്‍
Thursday, July 18, 2019 12:22 AM IST
നാ​ദാ​പു​രം: ഇ​രി​ങ്ങ​ണ്ണൂ​രി​ല്‍ സ്‌​കൂള്‍ പ​രി​സ​ര​ത്തെ ക​ട​യി​ല്‍ വി​ല്‍​പ്പന​യ്ക്കു സൂ​ക്ഷി​ച്ച പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും സി​ഗ​ര​റ്റു​മാ​യി ക​ട​യു​ട​മ അ​റ​സ്റ്റി​ല്‍. ഇ​രി​ങ്ങ​ണ്ണൂ​ര്‍ സ്വ​ദേ​ശി വ​ള്ളി​ല്‍ പ്രേ​മ​ന്‍ എ​ന്ന മ​ഹേ​ഷി(46)നെ​യാ​ണ് നാ​ദാ​പു​രം അ​ഡീഷണൽ എ​സ്ഐ എ​സ്. നി​ഖി​ല്‍, എ​എ​സ്ഐ ബാ​ബു ക​ക്ക​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ടി​കൂ​ടി​യ​ത്.
ഇ​രി​ങ്ങ​ണ്ണൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂളി​ന്‍റെ​യും സെ​ന്‍റ് റീ​ത്ത പ​ബ്ലി​ക് സ​്കൂളി​ന്‍റെ​യും പ​രി​സ​ര​ത്താ​ണ് ക​ട. ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 62 പാ​ക്ക് സി​ഗ​ര​റ്റും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് മാ​സം മു​മ്പും ഇ​തേ ക​ട​യി​ല്‍ നി​ന്ന് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​മ്മി​ളി​കു​ളം ക​നാ​ല്‍ റോ​ഡ​രി​കി​ല്‍
മാ​ലി​ന്യം തള്ളുന്നു

പേ​രാ​മ്പ്ര: ക​ല്‍​പ​ത്തൂ​ര്‍ മ​മ്മി​ളി​കു​ളം എ​ട​ത്തും​പൊ​യി​ല്‍ റോ​ഡ് ജ​ന​കീ​യ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം ക​നാ​ല്‍ റോ​ഡ​രി​കി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​വി​ടെ പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടു​ക​യാ​ണ്.
നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജെ​എ​ച്ച്‌​ഐ രാ​ജ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം റി​നി എ​ന്നി​വ​ര്‍ സം​ഭ​വ സ്ഥ​ലം പ​രി​ശോ​ധി​ച്ചു. നാ​ട്ടു​കാ​ര്‍ പേ​രാ​മ്പ്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.