ജി​ല്ലാ ക​ള​ക്ട​റു​ടെ ഒ​പ്പം പ​രി​പാ​ടി ഇ​ന്ന് കോ​ട​ഞ്ചേ​രി​യി​ൽ
Thursday, July 18, 2019 12:24 AM IST
കോ​ട​ഞ്ചേ​രി: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും കാ​ല​താ​മ​സ​മി​ല്ലാ​തെ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഓ​ഫീസു​ക​ളി​ൽ ഫ​യ​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും വേ​ണ്ടി ന​ട​ത്തു​ന്ന ജി​ല്ല ക​ള​ക്ട​റു​ടെ ഒ​പ്പം പ​രി​പാ​ടി ഇ​ന്ന് ഉ​ച്ച​ കഴിഞ്ഞ് ഒ​ന്നി​ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. ഇ​തോ​ടൊ​പ്പം പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗകോ​ള​നി സ​ന്ദ​ർ​ശ​ന​വും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തും.

പഞ്ചായത്ത് ഓഫീസിലേക്ക്
മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി

കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ​യും പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പു​തു​പ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തി. കെ.​സി. അ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​ംബർ വി.​ഡി. ജോ​സ​ഫ്, അ​ന്ന​മ്മ മാ​ത്യു, പി.​സി. മാ​ത്യു, രാ​ജേ​ഷ് ജോ​സ്, സ​ഹീ​ർ എ​ര​ഞ്ഞോ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.