തിരുനാൾ
Friday, July 19, 2019 12:38 AM IST
വാ​ലി​ല്ല​ാപ്പുഴ സെന്‍റ് മേരീസ്

കോ​ഴി​ക്കോ​ട്: വാ​ലി​ല്ല​ാപ്പുഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ മ​ധ്യ​സ്ഥ‍​യാ​യ വിശുദ്ധ ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ന​വ​നാ​ളി​നും തി​രു​നാളാ​ഘോ​ഷ​ത്തി​നും നാ​ളെ തു​ട​ക്കം കു​റി​ക്കും. വൈ​കുന്നേരം 4.15ന് വി​കാ​രി ഫാ. മാ​ത്യു പു​ള്ളോ​ലി​ക്ക​ൽ കൊ​ടി​യേ​റ്റും. 4.30ന് ​തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റൊന വി​കാ​രി ഫാ. ​ഡൊ​മ​നി​ക്ക് തൂങ്കു​ഴി ജ​പ​മാ​ല​യ്ക്കും വിശുദ്ധ ​കു​ർ​ബാ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കും.
28ന് ​തി​രു​നാൾ സ​മാ​പി​ക്കും. താ​മ​ര​ശേ​രി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് സ​മാ​പ​ന ദി​വ​സ​ത്തെ ജ​പ​മാ​ല​യ്ക്കും വിശുദ്ധ ​കു​ർ​ബാ​ന​യ്ക്കും നേ​തൃ​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന വൈ​കുന്നേരം വാ​ലി​ല്ലാപ്പു​ഴ അ​ൽ​ഫോ​ൻ​സാ ക​പ്പ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

പീടികപ്പാറ സെന്‍റ് അൽഫോൻസ

തി​രു​വ​മ്പാ​ടി: പീ​ടി​ക​പ്പാ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ വി ​ശുദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും പ​രിശുദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത ന​വ​നാ​ൾ ജ​പ​വും ഊ​ട്ടു​നേ​ർ​ച്ച​യും ഇ​ന്ന് മു​ത​ൽ 28 വ​രെ ന​ട​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​. തു​ട​ർ​ന്ന് ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ ഒ​സി​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വിശുദ്ധ ​കു​ർ​ബാ​ന​യോ​ടു​കൂ​ടി 10 ദി​വ​സം നീ​ളു​ന്ന തി​രു​നാളും ഊ​ട്ടു​നേ​ർ​ച്ച​യും ആ​രം​ഭി​ക്കു​ം. തി​രു​നാൾ ദി​വ​സം അ​ടി​മ വയ്ക്ക​ലിനും ക​ഴു​ന്നെ​ടു​ക്ക​ലിനും നേർച്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ം.
28ന് ​രാ​വി​ലെ 10.30 ന് ​ഫാ. ജെ​റി​ൻ പെ​രു​മ്പ​ള്ളി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ഘോ​ഷ​മാ​യ തിരുനാൾ കു​ർ​ബാ​ന​യോ​ടും സ​ന്ദേ​ശ​ത്തോ​ടും കൂ​ടി സ​മാ​പി​ക്കും.

വ​ലി​യ​കൊ​ല്ലി സെന്‍റ് അൽഫോൻസ

കോ​ട​ഞ്ചേ​രി: വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ 11 ദി​വ​സത്തെ തി​രു​നാ​ളി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​ന തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ ഇ​ന്ന് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. നാ​ളെ വൈ​കി​ട്ട് 4.15ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 21 മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കുന്നേരം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 28ന് ​രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ജൂ​ബി​ലി തി​രി തെ​ളി​യി​ക്ക​ൽ ഫാ. ​ജോ​ർ​ജ് മു​ണ്ട​നാ​ട്ട്, താ​മ​ര​ശേരി രൂ​പ​ത ചാ​ൻ​സ​ല​ർ.
29ന് ​മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് പു​തു​ശേ​രി​പു​ത്ത​ൻ​പു​ര, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​കു​ര്യ​ൻ താ​ന്നി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, ഫാ. ​മാ​ത്യു കോ​ട്ട​ക്ക​ൽ ഫാ. ​ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ ഓ​സി​ഡി തു​ട​ങ്ങി​യ​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് നേതൃത്വം നൽകും.