അവയവദാനത്തിൽ പുതുചരിത്രമെഴുതി ആസ്റ്റർ മിംസ്
Friday, July 19, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ ഒ​ന്നി​ച്ചു നി​ന്ന​പ്പോ​ൾ സം​സ്ഥാ​ന​ത്തെ അ​വ​യ​വ​ദാ​ന ച​രി​ത്ര​ത്തി​ൽ പു​ത്ത​ൻ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ടു. സ്വാ​പ് ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ എ​ന്ന അ​വ​യ​വ കൈ​മാ​റ്റ രീ​തി​യി​ലൂ​ടെ ആ​സ്റ്റ​ർ മിം​സി​ലാ​ണ് മൂ​ന്നു​പേ​ർ​ക്ക് പു​തു​ജീ​വ​ൻ ല​ഭി​ച്ച​ത്.
ഇ​വ​രു​ടെ പ​ങ്കാ​ളി​ക​ൾ ത​യ്യാ​റാ​യെ​ങ്കി​ലും വൃ​ക്ക​മാ​റ്റി​വയ്ക്ക​ലി​നു​ള്ള ക്രോ​സ് മാ​ച്ചിം​ഗ് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് സ്വാ​പ് ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​നെക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഇ​തോ​ടെ മാ​ച്ചിം​ഗ് ശ​രി​യാ​കു​ന്ന​വ​ർ​ക്ക് അ​വ​യ​വം ന​ൽ​കു​ക​യും പ​ക​രം അ​ടു​ത്ത​യാ​ളി​ൽ നി​ന്ന് സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്, പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ, ക​ണ്ണൂ​ർ സ്വ​ദേ​ശി സു​നി​ത കു​മാ​രി എ​ന്നി​വ​ർ​ക്കാ​ണ് അ​വ​യ​വം മാ​റ്റി​വ​ച്ച​ത്.
അ​ബൂ​ബ​ക്ക​റി​ന്‍റെ രക്തഗ്രൂ​പ്പ് ബി ​പോ​സി​റ്റീ​വും ഭാ​ര്യ നാ​ദി​റ​യു​ടെ ഗ്രൂ​പ്പ് ഒ ​പോ​സി​റ്റീ​വു​മാ​യി​രു​ന്നു. യൂ​ണി​വേ​ഴ്സ​ൽ ഗ്രൂ​പ്പ് ആ​യ​തി​നാ​ൽ നാ​ദി​റ​യു​ടെ വൃ​ക്ക അ​ബൂ​ബ​ക്ക​റി​ന് സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. സു​നി​ത കു​മാ​രി​യു​ടേ​യും ഭ​ർ​ത്താ​വി​ന്‍റെ​യും ര​ക്ത​ഗ്രൂ​പ്പ് ബി ​പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ലും ഹി​മ​റ്റോ​ള​ജി സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ര​സ്പ​രം ദാ​നം ചെ​യ്യാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.
മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ബു​ഷ​റ​യു​ടെ ര​ക്ത​ഗ്രൂ​പ്പ് ബി ​പോ​സി​റ്റീ​വ് ആ​യി​രു​ന്നു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് സു​നി​ത കു​മാ​രിക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന് മ​ന​സിലാ​യി. ഇതിനിടെ സു​നി​ത​കു​മാ​രി​യു​ടെ ര​ക്ത​ഗ്രൂ​പ്പ് അ​ബൂ​ബ​ക്ക​റി​ന്‍റെ​തു​മാ​യി മാ​ച്ചാകും എ​ന്ന് കണ്ടെത്തി.
പ​ര​സ്പ​ര ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ നാ​ദി​റ​യു​ടെ വൃ​ക്ക മു​ഹ​മ്മ​ദി​ന് ന​ൽ​കാ​ൻ ത​യ്യാ​റാ​യി. മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ബു​ഷ​റ​യു​ടെ വൃ​ക്ക സു​നി​ത കു​മാ​രി​ക്കും സു​നി​ത കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റി​ന്‍റെ വൃ​ക്ക അ​ബൂ​ബ​ക്ക​റി​ന് ന​ൽ​കു​വാ​ൻ ത​യ്യാ​റാ​വു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള അം​ഗീ​കാ​രം കൂ​ടി ല​ഭ്യ​മാ​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തിൽ മു​ന്നോ​ട്ട് നീ​ങ്ങി. ആ​സ്റ്റ​ർ മിം​സ് നെ​ഫ്രോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​സ​ജി​ത്ത് നാ​രാ​യ​ണ​ൻ, ഡോ. ​ഫി​റോ​സ് അ​സീ​സ്, ഡോ. ​എ​ൻ. എ. ​ഇ​സ്മ​യി​ൽ,ഡോ. ​ബി. ശ്രീ​ജേ​ഷ്, ട്രാ​ൻ​സ്പ്ലാ​ന്‍റ് അ​സി. മാ​നേ​ജ​ർ അ​ൻ​ഫി മി​ജോ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട ക്രോ​സ് മാ​ച്ചിം​ഗ് ടെ​സ്റ്റു​ക​ളി​ലൂ​ടെ​യാ​ണ് ​ത്രീ വേ ​സ്വാ​പ് സ​ർ​ജ​റി യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​വി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് സ​ർ​ജ​റി​ക​ളി​ലൂ​ടെ​യാ​ണ് ഈ ​വി​ജ​യം കൈ​വ​രി​ച്ച​ത്.
ഡോ. ​അ​ഭ​യ് ആ​ന​ന്ദ്, ഡോ. ​ആ​ർ. സു​ർ​ദാ​സ്, ജോ. ​ജി​തി​ൻ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​കി​ഷേ​ർ, ഡോ. ​പ്രീ​ത ച​ന്ദ്ര​ൻ, ജോ. ​ര​മേ​ഷ്, ഡോ. ​ന​മി​ത എ​ന്നി​വ​രും സ​ർ​ജ​റി​യി​ൽ പ​ങ്കെ​ടു​ത്തു. ആ​സ്റ്റ​ർ മിം​സ് സി​ഇ​ഒ ഡോ. ​സാ​ന്‍റി​സ​ജ​ൻ, സി​ഒ​ഒ പി.​ടി. സ​മീ​ർ, നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജി​ത്ത് നാ​രാ​യ​ണ​ൻ, യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​വി​കു​മാ​ർ എ​ന്നി​വ​ർ വാർത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.