മോ​ശ​മാ​യി പെ​രു​മാ​റി​യെന്നു പ​രാ​തി; അടിസ്ഥാനരഹിതമെന്ന് ഡോക്ടർ
Friday, July 19, 2019 12:38 AM IST
മു​ക്കം: രോ​ഗി​യു​മാ​യി വ​ന്ന ആ​ളോ​ട് മു​ക്കം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു പ​രാ​തി. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം.
ആം​ബു​ല​ൻ​സി​ൽ രോ​ഗി​യു​മാ​യെ​ത്തി​യ മു​ക്കം സ്വ​ദേ​ശി ജ​ലീ​ലാ​ണു പ​രാ​തി​ക്കാ​ര​ൻ. രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം റോ​ഡ​രി​കി​ൽ കു​ഴ​ഞ്ഞ് വീ​ണ് കി​ട​ക്കു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​യി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. രോ​ഗി വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ഡോ​ക്ട​ർ ആം​ബു​ല​ൻ​സി​ലെ​ത്തി പ​രി​ശോ​ധി​ച്ചു. ഷു​ഗ​ർ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഗി​യു​മാ​യി പോ​കു​ന്പോ​ൾ മ​റ്റൊ​രു ഡോ​ക്ട​ർ വി​ളി​ച്ചു വ​രു​ത്തി അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​ലീ​ൽ പ​റ​ഞ്ഞു. ഒ​പി സ​മ​യ​മാ​യ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റി​ല്ലെ​ന്നും രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കി​ല്ലെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞ​താ​യി ജ​ലീ​ൽ ആ​രോ​പി​ച്ചു. ഡി​എം​ഒ​യെ വി​വ​ര​മ​റി​യി​ച്ച​താ​യും ഇ​യാ​ൾ പ​റ​ഞ്ഞു. അ​തേ സ​മ​യം കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ത​ന്നോ​ട് ജ​ലീ​ൽ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡോ​ക്ട​ർ പ​റ​ഞ്ഞു. ഒ​പി സ​മ​യ​ത്ത് കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത മു​ക്കം സി​എ​ച്ച്സി​യി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ട് വ​രു​ന്ന​തി​ന് പ​ക​രം മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ട് പോ​വു​ന്ന​ത് ന​ല്ല​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.
ഇ​തി​ന്‍റെ പേ​രി​ൽ ത​ന്നെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.