സർവീസ് വയർ അ​റ്റു​തൂ​ങ്ങി
Friday, July 19, 2019 12:38 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡ​രി​കി​ലെ വൈദ്യുതി പോ​സ്റ്റി​ലെ സ​ർ​വീസ് വ​യ​ർ അ​റ്റു​തൂ​ങ്ങി​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. വ്യാ​ഴാ​ഴ്ച പ​ക​ൽ 11 ഓ​ടെ​യാ​ണ് സം​ഭ​വം. വേ​ഗ​ത​യി​ൽ പോ​കു​ക​യാ​യി​രു​ന്ന ബ​സ് അ​റ്റു​തൂ​ങ്ങി​യ സ​ർ​വ്വീ​സ് ലൈ​നി​ൽ ത​ട്ടി ഉ​ഗ്ര​ശ​ബ്ദ്ദ​ത്തി​ൽ തീ ​ആ​ളി ക​ത്തു​ക​യാ​യി​രു​ന്നു.
സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട സ​മീ​പ​ത്തെ ക​ട​യി​ലു​ള്ള​വ​രാ​ണ് വൈ​ദ്യു​തി പ്ര​വാ​ഹ​മു​ള്ള സ​ർ​വ്വീ​സ് വ​യ​ർ അ​റ്റു​തൂ​ങ്ങി​യ​ത് ക​ണ്ട്. പി​ന്നീ​ട് ക​ച്ച​വ​ട​ക്കാ​ർ കെ​എ​സ്ഇ​ബി​യി​ൽ അ​റി​യി​ച്ചു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ ലൈ​ൻ ത​ട്ടാ​തെ പോ​കാ​ൻ നി​ർ​ദ്ദേ​ശം ന​ല്കി അ​പ​ക​ടം ഒ​ഴി​വാ​ക്കി. തു​ർ​ന്ന് കെ​എ​സ്ഇ​ബി വൈ​ദ്യു​തി ഓ​ഫ് ചെ​യ്ത് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.