കാ​ള​ങ്ങാ​ലി - നാ​ലു​സെ​ന്‍റ് കോ​ള​നി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്
Friday, July 19, 2019 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ള​ങ്ങാ​ലി - നാ​ലു​സെ​ന്‍റ് കോ​ള​നി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് . പ​ഞ്ചാ​യ​ത്തിലെ ര​ണ്ടാം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഇതുമൂലം ദു​രി​ത​ത്തി​ലാ​യ​ത്.​റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും മ​തി​ലു​ക​ൾ നി​ർ​മി​ച്ച​തും ഓ​വു​ചാ​ൽ നി​ർ​മിക്കാത്തതുമാണ് പ്രശ്നം. ​മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്.​ഇ​ക്കാ​ര​ണ​ത്താ​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​സ​ഹ​മാ​യി.
റോ​ഡ് നി​ർ​മ്മാ​ണം ന​ട​ത്തു​മ്പോ​ൾ ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ യാ​ണെ​ന്ന് സിപിഎം ​കാ​ള​ങ്ങാ​ലി ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​രോ​പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കുന്ന​വി​ധം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​ൻ ന​ട​പ​ടി​ സ്വീകരി ക്കണമെന്നും ആ​വ​ശ്യ​പ്പെ​ട്ടു.​സെ​ക്ര​ട്ട​റി പ്ര​തീ​ഷ് കോ​ട്ട​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.