ന​രി​ക്കി​ലാ​പ്പു​ഴ പദ്ധതി അ​ഴി​മ​തി: അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്ന്
Friday, July 19, 2019 12:40 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​രി​ക്കി​ലാ​പ്പു​ഴ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​യി​ൽ സം​സ്ഥാ​ന വി​ജി​ല​ൻ​സ് അ​ഴി​മ​തി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ഗ്ര​വും ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി കെ.​കെ. ര​ജി​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.
പണി ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ക്ര​മ​ക്കേ​ട് ചൂ​ണ്ടി കാ​ണി​ച്ചി​രു​ന്നു. നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​രും രാഷ്ട്രീയ പാ​ർ​ട്ടി​ക​ളും പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി ക​രാ​റു​കാ​ര​ന് ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​വ​ള പാ​ണ്ടി തോ​ട് ന​വീക​ര​ണ​ത്തി​നാ​യി ക​രാ​റെ​ടു​ത്ത് പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കുകയും എ​ടു​ത്ത പ​ണി​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം വാ​ങ്ങുകയും ചെയ്തതിന്‍റെ പേ​രി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ട്ട വ്യ​ക്തി​ക്ക് ന​രി​ക്കി​ലാ​പ്പു​ഴ പ്രവൃത്തി കൊ​ടു​ത്ത​ത് ക്ര​മ​ക്കേ​ടാ​ണെ​ന്ന് ബി​ജെ​പി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്കി പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ര​ക്ഷി​ക്കാ​നാ​ണ് വി​ജി​ല​ൻ​സ് ശ്ര​മി​ച്ച​ത്. ഭ​ര​ണ സ്വാ​ധി​നം ഉ​പ​യോ​ഗി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. വി​ജി​ല​ൻ​സ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഹോളിക്രോസ് കോളജിൽ സീറ്റൊഴിവ്

കോഴിക്കോട് : നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാം വർഷ എംകോമിന് എസ്‌സി, ഒബിസി വിഭാഗങ്ങളിൽ ഓരോ സീറ്റു വീതം ഒഴിവുണ്ട്.
താത്പര്യമുള്ള വിദ്യാർഥികൾ അസൽ രേഖകൾ സഹിതം 22 നകം ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.