തി​രു​വ​ന്പാ​ടി​യി​ലെ വൈ​ദ്യു​തി ശ്മ​ശാ​നം അ​ട​ഞ്ഞുത​ന്നെ
Friday, July 19, 2019 12:40 AM IST
തി​രു​വ​മ്പാ​ടി: നി​ർ​മാണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി ശ്മശാ​നം. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​റ്റ​പ്പൊ​യി​ൽ മാ​ലി​ന്യ സം​സ്കര​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് ശ്മ​ശാ​നം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അനുവദിച്ച 20 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാണ് ഇതു നിർമിച്ചത്. കോളനിനിവാസികൾ ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദമായ ശ്മശാ​നം തു​റ​ന്നു പ്ര​വർത്തി​ക്കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മുയരുന്നു​ണ്ട്.