ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം: മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും
Friday, July 19, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: 'ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം' പൊ​തു​ജ​ന സം​ഗ​മ​ം 20ന് ​താ​മ​ര​ശേ​രി മേ​രി​മാ​താ ക​ത്തീ​ഡ്ര​ല്‍ ഹാ​ളി​ല്‍ നടക്കും. പ്ര​ള​യ​ത്തി​ല്‍ നി​ന്നും ജി​ല്ല ഒ​ത്തൊ​രു​മ​യി​ലൂ​ടെ ക​ര​ ക​യ​റി​യ​തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യം അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. രാ​വി​ലെ 11ന് ​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ആ​നു​കൂ​ല്യ​വി​ത​ര​ണം നി​ര്‍​വ​ഹി​ക്കും.
പ്ര​ള​യ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് സം​ഗ​മം. ഇ​തു​വ​രെയുള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ അവലോകനം ചെയ്യും. ജ​ന​പ്ര​തി​നി​ധി​ക​ളുടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന്‍റെ ആ​ശ​യ രൂ​പീ​ക​ര​ണ​ത്തി​നു​ള​ള വേ​ദി​ കൂ​ടി​യാ​കും സം​ഗ​മം. ജി​ല്ല​യി​ല്‍ പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ടം വി​ത​ച്ച താ​മ​ര​ശേരി വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും ഈ ​സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​യാ​ണ്.

മേ​യ​ര്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: കു​ടി​വെ​ള്ള പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി​യ​എ​ഴു​ത്തു​കാ​ര​ന്‍ എം.​ടി വാ​സു​ദേ​വ​ന്‍ നാ​യ​രെ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ലെ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ള്‍ അ​ധി​ക്ഷേ​പി​ച്ചെ​ന്ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ്. ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ള്‍ കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്ന വി​ഷ​യ​ത്തി​ലാ​ണ് എം.​ടി. പ​രാ​തി പ​റ​ഞ്ഞ​ത്.
വെ​ള്ളം മു​ട​ങ്ങു​ന്ന​തു പ​രി​ഹ​രി​ക്കാ​തെ അ​ദ്ദേ​ഹ​ത്തെ അ​ധി​ക്ഷേ​പി​ച്ചതുവ​ഴി ന​ഗ​ര​വാ​സി​ക​ളെ​യാ​ണ് അ​പ​മാ​നി​ച്ച​ത്. എം​ടി​യെ പോ​ലെ ആ​ദ​ര​ണീ​യ​നാ​യ വ്യ​ക്തി​യെ അ​ധി​ക്ഷേ​പി​ച്ച​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ന​ട​പ​ടി​യി​ല്‍ മേ​യ​ര്‍ മാ​പ്പു പ​റ​യാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും സി​ദ്ദി​ഖ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.