വ്യ​ക്തി​ത്വ വി​ക​സ​ന, ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി
Friday, July 19, 2019 12:40 AM IST
തി​രു​വ​മ്പാ​ടി: കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി രൂ​പ​താ​ക​മ്മി​റ്റി​യു​ടെ​യും കോ​ർ​പറേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ​വി​ക​സ​ന ക്ല​ബി​ന്‍റെ നേതൃത്വത്തിൽ ല​ഹ​രി വി​രു​ദ്ധ , വ്യ​ക്തി​ത്വ​വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി. മേ​രി​ഗി​രി ഹൈ​സ്‌​കൂ​ൾ മ​ര​ഞ്ചാ​ട്ടി, സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂൾ ക​ക്കാ​ടം​പൊ​യി​ൽ, സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തോ​ട്ടു​മു​ക്കം, സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ൾ തോ​ട്ടു​മു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലായിരു ന്നു സെമിനാർ. രൂ​പ​താ റി​സോ​ഴ്‌​സ് ടീ​മം​ഗ​ങ്ങ​ളാ​യ കെ.​സി. ജോ​സ​ഫ്, സ്ക​റി​യാ മാ​ത്യു, സാ​ലി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
തോ​ട്ടു​മു​ക്കം ഹൈ​സ്‌​കൂ​ളി​ൽ ഹെ​ഡ് മാ​സ്റ്റ​ർ തോ​മ​സ് മു​ണ്ടം​പ്ലാ​ക്ക​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗത്തിൽ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഫ്രെ​ഡ്‌ലി സ്ക​റി​യ, ക​ക്കാ​ടം​പൊ​യി​ൽ ഹൈ​സ്‌​കൂ​ളി​ൽ ഹെ​ഡ് മാ​സ്റ്റ​ർ എ.​എം. ത​ങ്ക​ച്ച​ൻ, മ​ര​ഞ്ചാ​ട്ടി ഹൈ​സ്‌​കൂ​ളി​ൽ ഹെ​ഡ് മി​സ്ട്ര​സ് കെ.​പി. മ​രി​യ ബ്രി​ജി​റ്റ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലീ​ഷ ബി​ജു, ആ​ൽ​ബി ദി​യ ബൈ​ജു,ആ​ന്‍റ​ണി രാ​ജു, ലെ​ന അ​ന്ന ബി​നോ​യി, ജെ​സ്നി മാ​ത്യു, സി​സ്റ്റ​ർ ടി.​എം​. ഗ്രേ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.