ഹ​രി​തം മ​രു​തോ​ങ്ക​ര​: വിശദീകരണ കൺവൻഷൻ സംഘടിപ്പിച്ചു
Friday, July 19, 2019 12:40 AM IST
മ​രു​തോ​ങ്ക​ര: ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഹ​രി​തം മ​രു​തോ​ങ്ക​ര പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ ക​ൺ​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് നി​ർ​വ​ഹി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ.​എം. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ബി പാ​റ​ക്ക​ൽ, കെ.​ടി. മു​ര​ളി, പി.​കെ. ശോ​ഭ, അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​യ് സോ​മ​നാ​ഥ്, കീ​ർ​ത്ത​ന, ആ​ര്യ എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രിച്ചു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

കു​ള​ന്പുരോ​ഗ പ്ര​തി​രോ​ധ​യ​ജ്ഞ​ം

കൂ​ട​ര​ഞ്ഞി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വത്തി​ൽ 26-ാം കു​ള​മ്പ് രോ​ഗ പ്ര​തി​രോ​ധ കു​ത്തിവയ്പ്പി​ന് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെംബർ ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​ഡി​ജേ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു, ലൈ​വ് സ്റ്റോ​ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​സ് വി​ൻ തോ​മ​സ്, എം.​സ്. സ​ജീ​ഷ്, കെ. ​ഫ​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.