കി​ര്‍​ത്താ​ഡ്‌​സി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ച് ന​ട​ത്തി
Friday, July 19, 2019 12:40 AM IST
കോ​ഴി​ക്കോ​ട് : യോ​ഗ്യ​ത‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കി​ര്‍​ത്താ​ഡ്‌​സ് ഓഫീസിലേ​ക്ക് യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ച് ന​ട​ത്തി.​
റി​സ​ര്‍​ച്ച് അ​സി​സ്റ്റ​ന്‍റു​മാ​രാ​യി നി​യ​മ​നം നേ​ടി​യ നാ​ലു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം. സു​താ​ര്യ​ത ഇല്ലാതെ​യാ​ണ് നി​യ​മ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ക്രി​മി​ന​ലു​ക​ളെ പോ​റ്റി വ​ള​ര്‍​ത്തി അ​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കി സം​ര​ക്ഷ​ിക്കുക​യാ​ണ് സി​പി​എം. മുൻകാ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ള്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യു​വ​മോ​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​റെ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ലു ഇ​ര​ഞ്ഞി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം ബ​ബീ​ഷ് ഉ​ണ്ണി​ക്കു​ളം, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജേ​ഷ്, ന​വ​ജ്യോ​ത്, സെ​ല്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ആ​ര്‍ .ബി​നീ​ഷ്, കെ.​വി​വേ​ക്, പി.​പ്ര​ജീ​ഷ്, വി​ഷ്ണു മോ​ഹ​ന്‍, ഹ​രി​പ്ര​സാ​ദ് രാ​ജ, കെ.​സ​ജീ​ഷ്, പി.​വി. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കി​ര്‍​ത്താ​ഡ്‌​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. പ്ര​ദീ​പ് കു​മാ​ര്‍ , അ​ഡ്മിനിസ്ട്രേറ്റീവ് ഓ​ഫീ​സ​ര്‍ പ​ദ്മ​നാ​ഭ​ന്‍ എ​ന്നി​വ​രു​മാ​യി നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി.