കൂടരഞ്ഞിയിൽ ആ​രോ​ഗ്യ​വ​കു​പ്പ് പരിശോധന നടത്തി
Friday, July 19, 2019 12:40 AM IST
കൂ​ട​ര​ഞ്ഞി: ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ിടങ്ങളിൽ ആരോഗ്യവകുപ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക​ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. ശു​ചി​ത്വ​മി​ല്ലാ​ത്ത വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ച കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.
ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​വ​രി​ൽ നി​ന്ന് എ​ണ്ണാ​യി​രം രൂ​പ പി​ഴ​ ഈടാക്കി. പ​രി​ശോ​ധ​ന​യ്ക്ക് കൂ​ട​ര​ഞ്ഞി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ൺ​സ​ൺ ജോ​ർ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ജി​തേ​ഷ്, ജ​സ്റ്റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പരിശോധന തു​ട​രു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രി​യ അ​റി​യി​ച്ചു.